Qatar
തുര്‍ക്കിയുമായുള്ള സൈനിക സഹകരണം ശക്തമാക്കാനൊരുങ്ങി ഖത്തര്‍
Qatar

തുര്‍ക്കിയുമായുള്ള സൈനിക സഹകരണം ശക്തമാക്കാനൊരുങ്ങി ഖത്തര്‍

Web Desk
|
19 May 2019 1:13 AM IST

ഇരു രാജ്യങ്ങളിലേയും പ്രതിരോധമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി  

തുര്‍ക്കിയുമായുള്ള സൈനിക സഹകരണം ഖത്തര്‍ ശക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി ഖത്തര്‍ പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം തുര്‍ക്കി പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. അങ്കാറയില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ സൈനിക രംഗത്ത് ഇരു രാജ്യങ്ങളും നിലനില്‍ക്കുന്ന സഹകരണം ശക്തമാക്കാന്‍ ധാരാണയായി. തുര്‍ക്കിയില്‍ നിന്ന് പുതിയ ആയുധങ്ങള്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായതായാണ് വിവരം. മേഖലയിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളൂം കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി.

Similar Posts