< Back
Qatar
Qatar
ഖത്തറില്‍ ജെ.ഇ.ഇ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍
|24 Aug 2020 2:01 AM IST
പരീക്ഷാ സെന്‍ററിന് കോവിഡ് സാഹചര്യത്തില്‍ അനുമതി ലഭിച്ചില്ല
ജെ.ഇ.ഇ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന ഖത്തറിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. പരീക്ഷാ സെന്‍ററായി നിശ്ചയിച്ച ദോഹയിലെ സ്ഥാപനത്തിന് കോവിഡ് സാഹചര്യത്തില്‍ പരീക്ഷ നടത്താന്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിയായത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തങ്ങള്‍ക്ക് പരീക്ഷ നടത്താനാവില്ലെന്നാണ് സ്ഥാപനത്തിന്‍റെ നിലപാട്. അതെ സമയം ഖത്തറിലെ ഇന്ത്യന്‍ എംബസി വിഷയത്തിലിടപെടുകയും പരിഹാരശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. പരീക്ഷയ്ക്ക് ഇനി പത്ത് ദിവസം മാത്രമേ ബാക്കിയുള്ളൂവെന്നത് പ്രതിസന്ധി സങ്കീര്‍ണമാക്കുന്നു