< Back
Qatar
കോവിഡ്; ഖത്തറിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ
Qatar

കോവിഡ്; ഖത്തറിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ

Web Desk
|
26 March 2021 8:08 AM IST

രണ്ടാം തരംഗത്തിൻറെ പശ്ചാത്തലത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കുന്നത്

കോവിഡ് വ്യാപനം വീണ്ടും ഉയർന്നതിനെ തുടർന്ന് ഖത്തർ ഭരണകൂടം പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡ്രൈവിങ് സ്‌കൂളുകൾ, ജിംനേഷ്യങ്ങൾ, മസാജ് സെന്ററുകൾ തുടങ്ങിയവ അടച്ചിടും. പൊതുഗതാഗത സർവീസുകളിലും കുറഞ്ഞ യാത്രക്കാർക്ക് മാത്രമേ പ്രവേശനമുണ്ടാകൂ.

വകഭേദം വന്ന കോവിഡ് വൈറസ് മൂലമുണ്ടായ രണ്ടാം തരംഗത്തിൻറെ പശ്ചാത്തലത്തിലാണ് ഇന്ന് മുതൽ ഖത്തറിൽ കൂടുതൽ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കുന്നത്.

  • സർക്കാർ, സ്വകാര്യ മേഖലാ ഓഫീസുകളിൽ 80% ജോലിക്കാർക്ക് മാത്രമെ പ്രവേശനമുണ്ടാകൂ, ബാക്കി 20 ശതമാനം വീട്ടിലിരുന്ന് ജോലി ചെയ്യണം

  • ജിംനേഷ്യങൾ, ഡ്രൈവിങ് സ്‌കൂളുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിവ അടച്ചിടും

  • മെട്രോയിലും കർവ ബസുകളിലും വാരാന്ത്യ ദിനങ്ങളിൽ 20% യാത്രക്കാർ മാത്രം, മറ്റുള്ള ദിനങ്ങളിൽ 30% പേരെയും അനുവദിക്കും

  • പൊതുസ്ഥലങ്ങളിൽ അഞ്ചിലധികം പേർ കൂടരുത്

  • റസ്റ്റോറന്റുകൾ, കഫേകൾ എന്നിവ 15 ശേഷിയിൽ മാത്രമേ പ്രവർത്തിക്കാവൂ, ക്ലീൻ ഖത്തർ പദ്ധതിക്ക് കീഴിലുള്ള ഹോട്ടലുകൾക്കും കഫ്തീരിയകൾക്കും 30 ശതമാനം ശേഷിയോടെയും പ്രവർത്തിക്കാം

  • ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സെന്ററുകൾ എന്നിവയും 30% ശേഷിയിൽ പ്രവർത്തിക്കണം

  • പരമ്പരാഗത പൊതു മാർക്കറ്റുകളുടെയും പ്രവർത്തനം 30% ശേഷിയിൽ മാത്രം

  • പൊതു മാർക്കറ്റുകളിൽ 12 വയസിന് താഴെയുള്ളവർക്ക് പ്രവേശനമില്ല

  • സ്വകാര്യ ആശുപത്രികളിൽ 70% രോഗികൾക്ക് മാത്രം പ്രവേശനം

  • സിനിമ തിയറ്ററുകളിൾ 20% പേർക്ക് മാത്രം പ്രവേശനം

  • 18 വയസിന് താഴെയുള്ളവർക്ക് തിയറ്ററിൽ പ്രവേശനമില്ല

  • പൊതു മ്യൂസിയം, ലൈബ്രറി എന്നിവയിലും 30% ശതമാനം പേരെ മാത്രമേ അനുവദിക്കൂ

  • പാർക്കുകൾ, ബീച്ചുകൾ, കോർണിഷ് എന്നിവിടങ്ങളിലെ കളിസ്ഥലങ്ങളും വ്യായാമ ഇടങ്ങളും അടച്ചിടും

  • ബീച്ചുകളിൽ കുടുംബമായിട്ടല്ലാതെ രണ്ടിൽ കൂടുതൽ പേർ പാടില്ലെന്നും ഉത്തരവിൽ പറയുന്നു

  • ഇന്ന് മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെയാണ് നിയന്ത്രണങ്ങൾ

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts