< Back
Saudi Arabia

Saudi Arabia
രക്ഷകര്‍ത്താവില്ലാതെ ഹജ്ജ്; ആദ്യ മലയാളി സംഘമെത്തി
|12 Aug 2018 9:44 AM IST
രക്ഷകര്‍ത്താവില്ലാതെ ഹജ്ജ് ചെയ്യുന്ന വനിതാ ഹാജിമാരുടെ ആദ്യ സംഘം മക്കയില്‍ എത്തി. ഇന്നലെ മൂന്ന് വിമാനങ്ങളിലായി അറുനൂറ്റി അറുപത്തി ആറ് പേരാണ് ഹജ്ജിനെത്തിയത്. മഹറം ഇല്ലാതെ എത്തുന്നവര്‍ക്ക് പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഇവര്‍ക്കായി മാത്രമായി വനിതാ ഹജ്ജ് കോഡിനേറ്ററുണ്ട്. മുഈനാ ബാനസീറെന്ന ഇവരുടെ കീഴിലാണ് വനിതാ ഹാജിമാരെ സ്വീകരിച്ചത്.സന്നദ്ധ സംഘങ്ങളും ഇവരെ സ്വീകരിക്കാനെത്തി. ഇവര്‍ക്ക് പ്രത്യേകം വാഹന സൌകര്യവും ആശുപത്രി സൌകര്യവും സജ്ജം.
രക്ഷാ കര്‍ത്താക്കള്‍ ഇലാതെ അദ്യമായാണ് ഇന്ത്യയില്‍ നിന്നും വനിതാ ഹാജിമാര്‍ എത്തുന്നത്. കേരളത്തില്‍ നിന്നും 666 ഹാജിമാരാണ് ഇന്ന് ജിദ്ദയില്‍ എത്തിച്ചേർന്നിട്ടുള്ളത്. ഇവരെ ബസ് മാര്‍ഗം 3 മണിയോടെ മക്കയിലത്തിച്ചു.