< Back
Saudi Arabia

Saudi Arabia
കഅ്ബക്കായി നെയ്തെടുത്ത പുതിയ കിസ്‌വ മൂടുപടം പുതപ്പിച്ചു
|21 Aug 2018 8:05 AM IST
എല്ലാവര്‍ഷവും ദുല്‍ഹജ്ജ് ഒന്പതിന് അറഫാ ദിനമാണ് കഅ്ബയെ പുതിയ പുടവ അണിയിക്കാറ്. തീര്‍ഥാടക പ്രവാഹം കുറയും വരെ പുടവ ഉയര്‍ത്തിക്കെട്ടും
കഅ്ബക്കായി നെയ്തെടുത്ത പുതിയ കിസ്‌വ മൂടുപടം, അറഫ ദിനത്തിൽ പുതപ്പിച്ചു. മക്കയിലെ ഫാക്ടറിയിൽ 30 ഓളം തൊഴിലാളികള്‍ ചേര്‍ന്നുണ്ടാക്കിയതാണ് പുതിയ മൂടുപടം. മുഴുവന്‍ പ്രകൃതിദത്തമായ പട്ടിൽ തുന്നിയെടുക്കുന്ന രണ്ട് കോടിയിലേറെ ചിലവ് വരുന്ന പുടവ തയ്യാറാക്കുന്നത് പരമ്പരാഗത നെയ്ത്തുകാരാണ്. ഒന്പത് മാസമെടുത്ത് പൂര്‍ത്തിയാക്കുന്ന കിസ്‌വയിൽ 700 കിലോ പട്ട്, 120 കിലോ, വെള്ളി, സ്വർണ നൂലുകള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്.
ആകെ അഞ്ച് കഷ്ണമാണ് കിസ്‌വ. കഅ്ബയുടെ നാല് ഭാഗത്തും വിരിക്കുന്ന കിസ്‌വയുടെ അഞ്ചാമത്തെ കഷ്ണം വാതിലിന് മുകളിലായാണ് വിരിക്കുന്നത്. ഹജ്ജ് തീര്‍ത്ഥാടകര്‍ മടങ്ങി പോകുന്നത് വരെ കിസ്‌വ ഉയര്‍ത്തി കെട്ടും. തീര്‍ഥാടകരുടെ പിടിവലിയില്‍ കേടുപാട് സംഭവിക്കാതിരിക്കാനാണ് നടപടി. ഈ മാസം 26ന് കിസ്‌വ താഴ്ത്തി കെട്ടും.