< Back
Saudi Arabia
സൗദിയില്‍ മത്സ്യബന്ധന മേഖലയിലും സ്വദേശിവല്‍ക്കരണം: ആശങ്കയോടെ പ്രവാസികൾ
Saudi Arabia

സൗദിയില്‍ മത്സ്യബന്ധന മേഖലയിലും സ്വദേശിവല്‍ക്കരണം: ആശങ്കയോടെ പ്രവാസികൾ

Web Desk
|
3 Sept 2018 8:36 AM IST

മല്‍സ്യ ബന്ധനത്തിന് പോകുന്ന ഓരോ ബോട്ടുകളിലും കുറഞ്ഞത് ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നാണ് നിര്‍ദ്ദേശം

സൗദിയില്‍ മല്‍സ്യ ബന്ധന മേഖലയിലും സ്വദേശിവല്‍ക്കരണം. മല്‍സ്യ ബന്ധനത്തിന് പോകുന്ന ഓരോ ബോട്ടുകളിലും കുറഞ്ഞത് ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നാണ് നിര്‍ദ്ദേശം. സെപ്തംബര്‍ 30 മുതല്‍ നിയമം നിലവില്‍ വരും. രാജ്യത്ത് നടപ്പിലാക്കി വരുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമാണ് പുതിയ നിര്‍ദ്ദേശം.

പുതിയ നിര്‍ദ്ദേശങ്ങളടങ്ങിയ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ ബോട്ടുടമകള്‍ക്ക് ലഭിച്ച് തുടങ്ങി. ഇത് പ്രകാരം സ്വദേശി ജീവനക്കാരില്ലാത്ത ബോട്ടുകളെ സെപ്റ്റംബര്‍ മുപ്പത് മുതല്‍ കടലില്‍ ഇറങ്ങാന്‍ വിലക്കും. ബോട്ടുകളുടെ ലൈസന്‍സും റദ്ദ് ചെയ്യും. പുതിയ ബോട്ടുകള്‍ക്ക് ലൈസന്‍സ് ലഭ്യമാകില്ല.

നിയമം നടപ്പിലാക്കുന്നതിലൂടെ മത്സ്യബന്ധന മേഖലയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും സ്വദേശിവല്‍ക്കരണത്തിൽ പൂര്‍ണ്ണത കൈവരിക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം കരുതുന്നു. പാരമ്പര്യമായി മല്‍സ്യബന്ധനം നടത്തിവന്ന ഒരു ചെറു വിഭാഗം മാത്രമാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ബാക്കി ഭൂരിഭാഗവും വിദേശികളാണ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് ഈ മേഖലയില്‍ ഉപജീവനം തേടുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് ഇവരില്‍ കൂടുതലും.

Similar Posts