< Back
Saudi Arabia
ഹജ്ജിനെത്തിയ ഇന്ത്യന്‍ തീര്‍ഥാടകരില്‍ ഇതുവരെ 124 പേര്‍ മരിച്ചതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍
Saudi Arabia

ഹജ്ജിനെത്തിയ ഇന്ത്യന്‍ തീര്‍ഥാടകരില്‍ ഇതുവരെ 124 പേര്‍ മരിച്ചതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍

Web Desk
|
5 Sept 2018 11:29 PM IST

മരിച്ചവരില്‍ കൂടുതലും പ്രായമുള്ളവര്‍; മക്കയിലും മദീനയിലും അന്ത്യവിശ്രമം

ഈ വര്‍ഷം ഹജ്ജിനെത്തിയ ഇന്ത്യന്‍ തീര്‍ഥാടകരില്‍ ഇതുവരെ 124 പേര്‍ മരിച്ചതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അധികൃതര്‍ അറിയിച്ചു. ഇതില്‍ 23 പേര്‍ മലയാളികളാണ്.

ഹജ്ജ് നിര്‍വഹിക്കാന്‍ ഇന്ത്യയില്‍ നിന്നെത്തിയത് ഇത്തവണ എത്തിയത് ഒന്നേ മുക്കാല്‍ ലക്ഷം പേര്‍. ഇതില്‍ ഇതുവരെ മരിച്ചത് 124 പേര്‍. സ്വകാര്യ ഗ്രൂപ്പിലെത്തിയ 26 പേര്‍ ഉള്‍പ്പെടെയാണിത്. മരിച്ചവരില്‍ 23 പേര്‍ മലയാളികളാണ്.

മദീനയില്‍ മരിച്ചവരെ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കുടുംബവും അനുചരന്മാരും അന്ത്യ വിശ്രമം കൊള്ളുന്ന ജന്നത്തുല്‍ ബഖീഇലാണ് ഖബറടക്കിയത്. മക്കയില്‍ മരിച്ചവരെ പ്രവാചക ബന്ധുക്കളേയും അനുചരന്മാരെയും മറമാടിയ ജന്നത്തുല്‍ മുഅല്ലയിലും. പ്രായം കൂടിയവരും കിടപ്പിലായ രോഗികളുമാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ഒരാള്‍ ലിഫ്റ്റ് അപകടത്തിലും മരിച്ചു.

Similar Posts