< Back
Saudi Arabia
സൌദിയില്‍ ഇനി ഇ-കോടതികള്‍ വിധി പറയും
Saudi Arabia

സൌദിയില്‍ ഇനി ഇ-കോടതികള്‍ വിധി പറയും

Web Desk
|
11 Sept 2018 1:47 AM IST

നീതിന്യായ മന്ത്രാലയവും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലും പുതിയ മാറ്റം അംഗീകരിച്ചു. ഇലക്ട്രോണിക് ഗേറ്റുകള്‍ വഴി പരിഹാരം തേടുന്നവര്‍ ഇനി നേരിട്ട് കോടതിയില്‍ ഹാജാരേകണ്ടതില്ല

സൗദിയിലെ ജിദ്ദയില്‍ കോടതിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഓണ്‍ലൈനാകുന്നു. ഇന്‍റര്‍നെറ്റ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കോടതിക്ക് വന്‍ ജനസ്വീകാര്യതയാണ് ലഭിക്കുന്നത്. പുതിയ സംവിധാനം പ്രശ്നങ്ങള്‍ക്ക് കാലതാമസം കൂടാതെ പരിഹാരം കാണാന്‍ സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ജിദ്ദയിലെ ജനറല്‍ കോടതിയാണ് പരമ്പരാഗത വ്യവഹാരം ഉപേക്ഷിക്കുന്നത്. എല്ലാ ഡോക്യുമെന്റുകളും ഇനി ഡിജിറ്റലായി മാത്രമേ സ്വീകരിക്കൂ. യു.എസ്.ബി, സി.ഡി. ഇ-മെയില്‍ തുടങ്ങിയവയാകും കോടതി വ്യവഹാരത്തിന് പരിഗണിക്കപ്പെടുക. നംവംബര്‍ മാസം മുതല്‍ പൂര്‍ണ്ണമായും പേപ്പര്‍ മുക്തമാകും കോടതി. ഷെയ്ക് അബ്തുല്ല അല്‍ ഒബൈദി ചെയര്‍മാനായ കോടതിയാണ് പരമ്പരാഗത രീതിയില്‍ നിന്ന് മാറി പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്.

നീതിന്യായ മന്ത്രാലയവും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലും പുതിയ മാറ്റം അംഗീകരിച്ചു. പ്രത്യേക ഇല്ക്ട്രോണിക് ഗേറ്റുകള്‍ വഴിയാണ് കോടതിയുടെ പ്രവര്‍ത്തനം. 12 മില്ല്യണ്‍ ആളുകള്‍ വിവിധ പ്രശ്നങ്ങള്‍ക്ക് ഇതിനോടകം തന്നെ ഇവ്വിധം പരിഹാരം കണ്ടെത്തി.

ഇലക്ട്രോണിക് ഗേറ്റുകള്‍ വഴി പരിഹാരം തേടുന്നവര്‍ നേരിട്ട് കോടതിയില്‍ ഹാജാരേകണ്ടതില്ല. ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെയാണ് ഈ സംവിധാനം. ഇത് വഴി വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. കേസുകള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാന്‍ സഹായകരമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Similar Posts