< Back
Saudi Arabia
എണ്ണ വിപണി;  സൌദി-യു.എസ് ഊര്‍ജ മന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തും
Saudi Arabia

എണ്ണ വിപണി;  സൌദി-യു.എസ് ഊര്‍ജ മന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തും

Web Desk
|
11 Sept 2018 1:32 AM IST

ഇറാനെതിരെ നടപടി സ്വീകരിക്കുന്നതിന്‍െറ മുന്നോടിയായി അമേരിക്ക എണ്ണ ഉല്‍പാദന രാജ്യങ്ങളോട് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു

എണ്ണ വിലയും വിപണനവും സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി സൗദി-അമേരിക്ക ഊര്‍ജ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. സാമ്പത്തിക മാധ്യമങ്ങളാണ് ഇത് സംബന്ധമായ വാര്‍ത്ത പുറത്ത് വിട്ടത്.

സൌദി ഊര്‍ജ്ജ, മിനറല്‍ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് അമേരിക്കന്‍ ഊര്‍ജ്ജ മന്ത്രി റെക് ബെറിയുമായി അമേരിക്കയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയെക്കുറിച്ച് അമേരിക്കന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സൗദി എണ്ണ ഉല്‍പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അമേരിക്കന്‍ പ്രസിഡന്‍റ് റോണള്‍ഡ് ട്രംപ് ഉന്നയിച്ച ആവശ്യങ്ങള്‍ ഊര്‍ജ്ജ മന്ത്രിമാര്‍ ചര്‍ച്ച ചെയ്തേക്കും. ഇറാനെതിരെ നടപടി സ്വീകരിക്കുന്നതിന്‍െറ മുന്നോടിയായാണ് അമേരിക്ക എണ്ണ ഉല്‍പാദന രാജ്യങ്ങളോട് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ അഭ്യര്‍ഥിച്ചത്.

റഷ്യന്‍ ഊര്‍ജ്ജ മന്ത്രി അലക്സാണ്ടര്‍ നോവാക്കുമായും റെക് ബെറി അടുത്താഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്. സൗദിയുടെ നേതൃത്വത്തില്‍ ഒപെക് രാജ്യങ്ങള്‍ റഷ്യയുമായി സഹകരിച്ച ഉല്‍പാദനം നിയന്ത്രിക്കാനും വിലയിടിവ് തടയാനും നീക്കം ആരംഭിച്ചിരുന്നു. ഉല്‍പാദന നിയന്ത്രണം 2019ലും തുടരണമെന്ന് ധാരണ നില നില്‍ക്കുന്ന സാഹചര്യത്തില്‍ സൗദി, അമേരിക്കന്‍ ഊര്‍ജ്ജ മന്ത്രിമാരുടെ കൂടിക്കാഴ്ച വളരെ നിര്‍ണായകമാണ്.

Similar Posts