< Back
Saudi Arabia
സൗദിക്ക് നേരെ വീണ്ടും  ഹൂത്തികളുടെ  ആക്രണം
Saudi Arabia

സൗദിക്ക് നേരെ വീണ്ടും ഹൂത്തികളുടെ ആക്രണം

Web Desk
|
15 Sept 2018 12:20 AM IST

അതിര്‍ത്തി പട്ടണമായ നജ്‌റാന്‍ ലക്ഷ്യമിട്ടാണ് മിസൈല്‍ ആക്രമണം നടന്നത്

സൗദിക്ക് നേരെ വീണ്ടും യമനിലെ ഹൂത്തികളുടെ മിസൈല്‍ ആക്രണം. ആക്രമണത്തില്‍ ഒരു സ്വദേശി വനിതക്ക് പരിക്കേറ്റു. അതിര്‍ത്തി പട്ടണമായ നജ്‌റാന്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.

കഴിഞ്ഞ ദിവസമാണ് വീണ്ടും മിസൈല്‍ ആക്രമണം നടന്നത്. നജ്‌റാനിലെ സബര്‍ബന്‍ ഗ്രാമത്തിലാണ് മിസൈല്‍ പതിച്ചത്. ആക്രമണത്തില്‍ ഗ്രാമത്തിലെ ഒരു സ്വദേശി യുവതിക്ക് പരിക്കേറ്റു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നജ്റാന്‍ സിവില്‍ ഡിഫെന്സാണ് വിവരം പുറത്തു വിട്ടത്.

ഹൂത്തികളുടെ നജ്‌റാന്‍ ലക്ഷ്യമാക്കിയുളള മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയതായി അറബ് സഖ്യ സേന മേധാവി കേണല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. ഹൂത്തികള്‍ യമനിലെ സാദാ ഗവര്‍ണേറിറ്റില്‍ വെച്ചാണ് ആക്രമണം നടത്തിയെതെന്നും അദ്ദേഹം പറഞ്ഞു.

ഹൂത്തികളുടെ തുടര്‍ച്ചയായ ആക്രണങ്ങള്‍ക്ക് പിറകില്‍ ഇറാന്‍ ആണ്. ലോകത്തിനു തന്നെ ഭീഷണി ഉയര്‍ത്തുകയാണ് ഹൂത്തികളും അവരെ പിന്തുണക്കുന്നവരും ചെയ്തു കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇരുന്നൂറോളം മിസൈല്‍ ആക്രമങ്ങളാണ് സൌദിക്ക് നേരെ ഹൂത്തികള്‍ ഇതു വരെ അയച്ചത്.

Similar Posts