< Back
Saudi Arabia
ഡെന്റല്‍ മേഖലയില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണത്തിന് സൌദി
Saudi Arabia

ഡെന്റല്‍ മേഖലയില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണത്തിന് സൌദി

Web Desk
|
15 Sept 2018 12:29 AM IST

രാജ്യത്ത് ദന്ത ഡോകടര്‍ ബിരുദധാരികള്‍ തൊഴിലില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം

സൗദിയിൽ ദന്തഡോക്ടർമാരുടെ മേഖലയിൽ സമ്പൂർണ സ്വദേശിവത്കരണം പൂർത്തിയാക്കും. ആരോഗ്യ മേഖലയിലെ പ്രത്യേക അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്

സൗദിയില്‍ അടുത്ത ഒമ്പത് വര്‍ഷത്തിനകം 21,800 ദന്ത ഡോക്ടര്‍മാരുടെ ജോലിയില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് സൗദി ആരോഗ്യ സ്പെഷ്യലൈസേഷന്‍ അതോറിറ്റി വ്യക്തമാക്കി.

രാജ്യത്ത് ദന്ത ഡോകടര്‍ ബിരുദധാരികള്‍ തൊഴിലില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് അതോറിറ്റിയുടെ പുതിയ തീരുമാനം. 2027 വരെയുള്ള കാലാവധിക്കുള്ളില്‍ പടിപടിയായാണ് വിദേശി ഡോക്ടര്‍മാര്‍ക്ക് പകരം സ്വദേശികളെ നിയമിച്ചുകൊണ്ട് സ്വദേശിവത്കരണം നടപ്പാക്കുക.

നടപ്പുവര്‍ഷത്തില്‍ പുതുതായി 1,956 പുതിയ ബിരുദധാരികള്‍ കൂടി ദന്തരോഗ രംഗത്ത് പുറത്തിറങ്ങും. 2020ല്‍ 2,336 പേര്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങുമെന്നാണ് അതോറിറ്റി പ്രതീക്ഷിക്കുന്നു. ഇത്തരത്തില്‍ പുതുതായി തൊഴില്‍ വിപണിയിലേക്ക് കടന്നുവരുന്ന തൊഴിലന്വേഷകരെ കൂടി പരിഗണിച്ചാണ് സ്വദേശിവത്കരണത്തിന് പ്ളാന്‍ തയ്യാറാക്കിയിട്ടുള്ളത്.

Similar Posts