< Back
Saudi Arabia
സോഷ്യല്‍ മീഡിയയില്‍ പ്രവാചകനെതിരെ മോശം പരാമര്‍ശം; മലയാളിക്ക് തടവും പിഴയും 
Saudi Arabia

സോഷ്യല്‍ മീഡിയയില്‍ പ്രവാചകനെതിരെ മോശം പരാമര്‍ശം; മലയാളിക്ക് തടവും പിഴയും 

Web Desk
|
19 Sept 2018 1:32 AM IST

സൗദിയില്‍ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മലയാളി യുവാവിന് അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചു. സൗദിക്കെതിരെയും പ്രവാചകനെതിരെയുമായിരുന്നു പരാമര്‍ശം. ആലപ്പുഴ സ്വദേശി വിഷ്ണു ദേവാണ് പിടിയിലായത്. പുതിയ ശിക്ഷ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ കോടതി വിധിയാണിത്

നാല് മാസം മുമ്പാണ് വിഷ്ണു ദേവ് കിഴക്കന്‍ പ്രവിശ്യയിലെ ദഹ്‌റാനില്‍ വെച്ച് പോലീസ് പിടിയിലായത്. സൗദി അരാംകോയില്‍ പ്ലാനിംഗ് എഞ്ചിനിയറായി ജോലി ചെയ്തു വരികയായിരുന്നു വിഷ്ണു. വിഷ്ണുദേവ് യൂറോപുകാരിയായ ഒരു വനിതയുമായി ട്വിറ്റര്‍ വഴി നടത്തിയ പരാമര്‍ശങ്ങളാണ് കേസിനാസ്പദമായത്.

അടുത്തിടെയായി ഇന്ത്യകാരായ പലരും സോഷ്യല്‍ മീഡിയ ദുരുപയോഗത്തെ തുടറ്ന്ന് രാജ്യത്ത് നിയമ നടപടികള്‍ നേരിടേണ്ടി വരുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് സൗദിയില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ പുതുക്കി നിശ്ചയിച്ചത്.

Similar Posts