< Back
Saudi Arabia
ഇംറാന്‍ ഖാന് സൗദി അറേബ്യയില്‍ ഊഷ്മള വരവേല്‍പ്
Saudi Arabia

ഇംറാന്‍ ഖാന് സൗദി അറേബ്യയില്‍ ഊഷ്മള വരവേല്‍പ്

Dr. N. Sajan
|
20 Sept 2018 12:15 AM IST

പാകിസ്താന് പ്രത്യേക സാമ്പത്തിക സഹായമടക്കമുള്ള കാര്യങ്ങള്‍ ഇന്ന് നടക്കുന്ന വിവിധ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് സൗദി അറേബ്യയില്‍ ഊഷ്മള വരവേല്‍പ്. പ്രധാനമന്ത്രിയായതിന് ശേഷമുള്ള ഇംറാന്‍ ഖാന്‍റെ പ്രഥമ വിദേശ പര്യടനമാണിത്. പാകിസ്താന് പ്രത്യേക സാമ്പത്തിക സഹായമടക്കമുള്ള കാര്യങ്ങള്‍ ഇന്ന് നടക്കുന്ന വിവിധ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

പ്രധാനമന്ത്രിയായി ഇമ്രാന്‍ഖാന്‍ അധികാരമേറ്റത് പ്രതീക്ഷയോടെയാണ് പാകിസ്താന്‍ കണ്ടത്. ഇതിന്‍റെ കൌതുകമുണ്ടായിരുന്നു അറബ് ലോകത്തും. സൗദി അറേബ്യയുടെ മുഴുവന്‍ സൈനിക നീക്കങ്ങള്‍ക്കും പാകിസ്താന്‍റെ സഹായങ്ങള്‍ ഉണ്ടായിരുന്നു. ഇതിനാല്‍ തന്നെ ഇമ്രാന്‍ഖാന്റെ ആദ്യ വിദേശ സന്ദര്‍ശനം ശ്രദ്ദേയമാണ്. മദീന വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍, സൗദി അറേബ്യയിലെ പാകിസ്താന്‍ അംബാസഡര്‍ ഹഷം ബിന്‍ സിദ്ദീഖ്, പാക്കിസ്ഥാന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി, ധനമന്ത്രി അസദ് ഉമര്‍, വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരി തുടങ്ങിയവര്‍ ഇംറാന്‍ ഖാനോടൊപ്പമുണ്ട്.

മദീനയില്‍ റൗളാ ശരീഫ് സന്ദര്‍ശിച്ച ഇംറാന്‍ ഖാന്‍ രാത്രി മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് സല്‍മാനുമായും കൂടിക്കാഴ്ച പുരോഗമിക്കുകയാണ്. പാകിസ്താന് പ്രത്യേക സാമ്പത്തിക സഹായം തേടുകയാണ് ലക്ഷ്യം. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക കണ്‍ട്രീസ് സെക്രട്ടറി ജനറല്‍ ഡോ.യൂസുഫ് ബിന്‍ അഹ്മദ് അല്‍ ഒതൈമീനുമായും കൂടിക്കാഴ്ച നടക്കും. നിലവിലെ ഷെഡ്യൂള്‍ പ്രകാരം രാത്രിയോടെ ഇമ്രാന്‍ ഖാന്‍ സന്ദര്‍ശനത്തിനായി യു.എ.ഇയിലേക്ക് പുറപ്പെടും.

Related Tags :
Similar Posts