< Back
Saudi Arabia

Saudi Arabia
സൌദി ദേശീയ ദിനാഘോഷങ്ങള്‍ക്ക് ഈ ആഴ്ച അവസാനിക്കും
|28 Sept 2018 9:26 AM IST
വെള്ളിയും ശനിയും അവധി ദിനങ്ങള്‍ ആയതിനാല്‍ ആഘോഷം കൊട്ടിക്കലാശത്തിലാണ്.
ഒരാഴ്ചയിലേറെ നീണ്ടു നിന്ന സൌദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങള്‍ ഈ ആഴ്ച അവസാനിക്കും. വെള്ളിയും ശനിയും അവധി ദിനങ്ങള്‍ ആയതിനാല്‍ ആഘോഷം കൊട്ടിക്കലാശത്തിലാണ്.
ദേശീയ പതാകയുടെ നിറമായ പച്ചപ്പായിരുന്നു കഴിഞ്ഞ ഒരാഴ്ചയിലേറെയായി സൌദിയുടെ വിവിധ ഭാഗങ്ങളില്‍. പതിമുവായിരം പരിപാടികള്‍ പ്രഖ്യാപിച്ചു. മുന്നൂറ് വേദികളിലായി ഇവ അരങ്ങേറി. ആദ്യമായാണ് വൈവിധ്യവും ദൈര്‍ഘ്യവുമേറിയ പരിപാരികള്‍ക്ക് സൌദി ദേശീയ ദിനത്തിന് വേദിയായത്.
വെള്ളിയും ശനിയും അവധി ദിനങ്ങളായതിനാല്‍ 13 പ്രവിശ്യയിലും അവസാന ഘട്ട പരിപാടികളുണ്ട്. ഇതില്‍ കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്സിനും പ്രത്യേക ഇടങ്ങള്‍ നല്‍കിയിട്ടുണ്ട്. അവിസ്മരണീയമായ ആഘോഷ രാവുകള്‍ക്ക് ശനിയാഴ്ച രാത്രിയോടെ അവസാനമാകും.