< Back
Saudi Arabia

Saudi Arabia
സൗദിയില്‍ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ വെടിവെച്ചു കൊന്നു
|29 Sept 2018 4:23 AM IST
സ്വദേശികളായ മൂന്ന് യുവാക്കളാണ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. തിരിച്ചുള്ള വെടിവെപ്പിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ വെടിവെച്ചു കൊന്നതായി സുരക്ഷാ സേന അറിയിച്ചു. സ്വദേശികളായ മൂന്ന് യുവാക്കളാണ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇവര്‍ നടത്തിയ വെടിവെപ്പിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
ഖത്തീഫിലെ ഒരു വീട്ടിനകത്ത് തങ്ങുകയായിരുന്ന ഇവരെ പിടികൂടാന്‍ വളഞ്ഞപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ വിഭാഗം അന്വേഷണം തുടരുകയാണ്.