< Back
Saudi Arabia

Saudi Arabia
സൌദിയിലെ ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിൽ വനിതകളെ നിയമിക്കും- മന്ത്രി
|13 Oct 2018 8:20 AM IST
ഇസ്ലാമിക കാര്യ വകുപ്പ് മന്ത്രി ശൈഖ് ഡോ.അബ്ദുല്ലത്തീഫ് ആലുശൈഖ് ആണ് പുതിയ നിയമനങ്ങളെ കുറിച്ച് പറഞ്ഞത്
സൌദിയിലെ ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിൽ വനിതകളെ നിയമിക്കുമെന്ന് വകുപ്പ് മന്ത്രി. നാല് മേഖലകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ നിയമനം. ശരീഅത്തിന് നിരക്കാത്ത തെറ്റായ മതവിധികൾ നൽകുന്നവരെ വിലക്കുമെന്നും മന്ത്രി പറഞ്ഞു.
ഇസ്ലാമിക കാര്യ വകുപ്പ് മന്ത്രി ശൈഖ് ഡോ.അബ്ദുല്ലത്തീഫ് ആലുശൈഖ് ആണ് പുതിയ നിയമനങ്ങളെ കുറിച്ച് പറഞ്ഞത്. മദീനയിലെ ഖുബാ മസ്ജിദിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. പ്രബോധകര്‍, ഇൻസ്‌പെക്ടർമാര്‍, സൂപ്പർവൈസർമാര്‍, ഓഫീസ് ജീവനക്കാര്‍ എന്നിവയാണ് തസ്തികകള്‍. തുടക്കത്തിൽ മൂന്നു പ്രവിശ്യകളിലാണ് വനിതാ ജീവനക്കാരെ നിയമിക്കുക. വൈകാതെ എല്ലാ പ്രവിശ്യകളിലും വ്യാപിപ്പിക്കും. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ ശാഖകളിലാകും ആദ്യ നിയമനം.