< Back
Saudi Arabia
സൗദിയില്‍ മലയാളി നേഴ്‌സ് ആത്മഹത്യ ചെയ്തു
Saudi Arabia

സൗദിയില്‍ മലയാളി നേഴ്‌സ് ആത്മഹത്യ ചെയ്തു

Web Desk
|
14 Oct 2018 12:26 AM IST

സൗദിയിലെ ദമ്മാം ഹുഫൂഫില്‍ മലയാളി നേഴ്‌സ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശിനി പുന്ന വിള വീട്ടില്‍ നീനയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം ഇവര്‍ താമസിച്ചിരുന്ന സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്ന് വര്‍ഷമായി അല്‍ഹസ്സയിലെ ഹെല്‍ത്ത് സെന്ററില്‍ നേഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. വിവാഹം നിശ്ചയം കഴിഞ്ഞ് കഴിഞ്ഞ മാസമാണ് നീന തിരിച്ചെത്തിയത്. അമ്മക്ക് സുഖമില്ലാത്തതിനാല്‍ നാട്ടില്‍ പോകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വീണ്ടും ലീവ് ആവശ്യപ്പെട്ടിരുന്നു നീന. ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടില്‍ കൊണ്ടു പോകാനുള്ള ഒരുക്കത്തിലാണിപ്പോള്‍.

Similar Posts