< Back
Saudi Arabia
പത്ത് ദിവസമായി സൗദിയിലെ ദമ്മാമില്‍ വെച്ച് കാണാതായ മലയാളി യുവാവിനെ കണ്ടെത്തി
Saudi Arabia

പത്ത് ദിവസമായി സൗദിയിലെ ദമ്മാമില്‍ വെച്ച് കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

Web Desk
|
23 Oct 2018 12:49 AM IST

പത്ത് ദിവസമായി സൗദിയിലെ ദമ്മാമില്‍ വെച്ച് കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ ചുള്ളിയോട് സ്വദേശി ജിഷ്ണുവിനെയാണ് അല്‍ഖോബാറിലെ പോലീസ് സ്‌റ്റേഷനില്‍ കണ്ടെത്തിയത്.

നാട്ടില്‍ പോകുന്ന സുഹൃത്തിനെ എയര്‍പോട്ടില്‍ കൊണ്ടുവിടാന്‍ പോയതായിരുന്നു ജിഷ്ണു. ഇദ്ദേഹത്തേയും ഓടിച്ചിരുന്ന വാഹനത്തെയും കുറിച്ച് വിവരങ്ങള്‍ ലഭിക്കാതായതോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചത്. ഒപ്പം പ്രവിശ്യയിലെ വിവിധ സംഘടന പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഇവര്‍ക്ക് സഹായത്തിനായി എത്തി. സ്‌പോണ്‍സറുമായി ചേര്‍ന്ന് പ്ലീസ് ഇന്ത്യ പ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ജിഷ്ണുവിനെ ദമ്മാം അല്‍ഖോബാര്‍ പോലീസ് സ്‌റ്റേഷനില്‍ കണ്ടെത്തിയത്. നിയമലംഘനത്തിന്റെ പേരിലാണ് പോലീസ് പിടിയിലായതെന്നാണറിവ്. രണ്ട് വര്‍ഷമായി സൗദിയിലുള്ള ജിഷ്ണു ഒരു വര്‍ഷം മുമ്പാണ് പുതിയ വിസയില്‍ ദമ്മാമിലെത്തിയത്. ഹൗസ് ഡ്രൈവറായ ജിഷ്ണു സ്‌പോണ്‍സറുടെ പേരിലുള്ള വാഹനം ഓടിച്ചാണ് ഉപജീവനം നടത്തിയിരുന്നത്.

Similar Posts