< Back
Saudi Arabia
സൗദിയില്‍ കനത്ത മഴ തുടരുന്നു
Saudi Arabia

സൗദിയില്‍ കനത്ത മഴ തുടരുന്നു

Web Desk
|
23 Oct 2018 12:34 AM IST

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ശക്തമായ പൊടിക്കാറ്റും പേമാരിയും. ഇന്നുച്ചയോടെ പെയ്ത മഴയില്‍ പ്രവിശ്യയിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളകെട്ടുകള്‍ കൊണ്ട് നിറഞ്ഞു. ഇതര ഭാഗങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

ഉച്ചയോടെ ശക്തമായ പൊടിക്കാറ്റോടെയാണ് തുടക്കം. തുലാവര്‍ഷത്തിന് സമാനമായിരുന്നു മഴ. ദമ്മാം, അല്‍ഖോബാര്‍ ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളകെട്ടായി. പ്രവിശ്യയിലെ പ്രധാന റോഡുകളായ ദമ്മാം, അല്‍ഖോബാര്‍ ഹൈവേ, ദഹറാന്‍ ജുബൈല്‍ ഹൈവേ, ദമ്മാം എയര്‍പോര്‍ട്ട് റോഡ്, മിന പോര്‍ട്ട് റോഡ് തുടങ്ങിയ മിക്കറോഡുകളിലും ഗതാഗതം സ്തംഭിച്ചു.

പ്രവിശ്യയുടെ മറ്റു ഭാഗങ്ങളായ അല്‍ഹസ്സ, ഹുഫൂഫ്, ജുബൈല്‍, സ്വഫ്‌വ തുടങ്ങിയ ഭാഗങ്ങളിലും മഴ തുടരുകയാണ്. ശക്തമായ മഴയില്‍ ട്രാഫിക് സിഗനലുകള്‍ പ്രവര്‍ത്തിക്കാതായതോടെ മിക്കയിടങ്ങളിലും ഗതാഗത തടസ്സം തുടരുകയാണ്. ചെങ്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദത്തെ തുടര്‍ന്ന് രാജ്യത്ത് കഴിഞ്ഞ ദിവസം മുതല്‍ പരക്കെ മഴ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

Similar Posts