< Back
Saudi Arabia
സൗദി സര്‍ക്കാര്‍ മേഖലയിലെ സ്വദേശിവത്കരണം: 71 ശതമാനം വിദേശികളെയും ഒഴിവാക്കി
Saudi Arabia

സൗദി സര്‍ക്കാര്‍ മേഖലയിലെ സ്വദേശിവത്കരണം: 71 ശതമാനം വിദേശികളെയും ഒഴിവാക്കി

Web Desk
|
29 Oct 2018 11:57 PM IST

ഈ വര്‍ഷം മാത്രം 2,221 വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ആരോഗ്യ മേഖലയിലാണ് കൂടുതല്‍ പേര്‍ക്കും ജോലി നഷ്ടമായത്.

സര്‍ക്കാര്‍ മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി 71 ശതമാനം വിദേശികളെയും ഒഴിവാക്കിയതായി സൌദി സിവില്‍ സര്‍വീസ് മന്ത്രാലയം. ഈ വര്‍ഷം മാത്രം 2,221 വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ആരോഗ്യ മേഖലയിലാണ് കൂടുതല്‍ പേര്‍ക്കും ജോലി നഷ്ടമായത്.

നിലവിലെ രീതി പ്രകാരം വിദേശികളായ സര്‍ക്കാര്‍ ഉദ്യേഗസ്ഥരുടെ തൊഴില്‍ കരാര്‍ തീരുമ്പോള്‍ സൌദി പുതുക്കാറില്ല. വിദേശികള്‍ ജോലി ചെയ്യുന്ന തസ്തികയില്‍ സ്വദേശികള്‍ ലഭ്യമാണെങ്കില്‍ തല്‍സ്ഥാനത്ത് നിയമിക്കണമെന്നാണ് മന്ത്രിസഭാ തീരുമാനം. ഇതു പ്രകാരം സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം പ്രധാന ഘട്ടം പിന്നിട്ടു കഴിഞ്ഞു. ഈ വര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ ജോലി നഷ്ടപ്പെട്ടത് 2,221 പേര്‍ക്കാണ്. ഇതില്‍ 1,814 പേരും ആരോഗ്യ രംഗത്ത് സേവനമനുഷ്ഠിക്കുന്നവരാണ്. 336 അദ്ധ്യാപകര്‍ക്കും, 52 പൊതുജോലിക്കാര്‍ക്കും, 19 പേര്‍ വിദ്യാഭ്യാസ രംഗത്ത് സേവനമനുഷ്ടിക്കുന്നവരും ജോലി പോയി. അതേസമയം സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പുതുതായി കരാര്‍ ഒപ്പുവെച്ച 895 ജോലിക്കാര്‍ തൊഴില്‍ രംഗത്തേക്ക് കടന്നുവന്നു. ഇതില്‍ 680 പേരും ആരോഗ്യ രംഗത്താണ്. 211 പേര്‍ വിദ്യഭ്യാസം, നാല് പൊതുരംഗം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ സേവനമനുഷ്ടിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ജോലിക്കാരുള്ള ആരോഗ്യ രംഗത്തും രണ്ടാം സ്ഥാനം വിദ്യാഭ്യാസ മേഖലക്കുമാണ്.

Similar Posts