< Back
Saudi Arabia
പ്രവാസി വോട്ട് ഗുണം ചെയ്യുക മുസ്‌ലിം  ലീഗിനെന്ന് മമ്മൂട്ടി എംഎല്‍എ
Saudi Arabia

പ്രവാസി വോട്ട് ഗുണം ചെയ്യുക മുസ്‌ലിം ലീഗിനെന്ന് മമ്മൂട്ടി എംഎല്‍എ

Web Desk
|
12 Nov 2018 8:15 AM IST

പ്രവാസികള്‍ക്ക് വോട്ടവകാശം പ്രാബല്യത്തിലായാല്‍ ഏറ്റവും വലിയ ഗുണം ലഭിക്കുക മുസ്‌ലിം ലീഗിനാണെന്ന് സി.മമ്മൂട്ടി എംഎല്‍എ. റിയാദില്‍ പ്രവാസി വോട്ട് സംബന്ധിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്ന പദ്ധതിക്ക് കെഎംസിസി തുടക്കം കുറിച്ചു.

റിയാദിലെ ബത്ഹയിലായിരുന്നു പ്രവാസി വോട്ട് സംബന്ധിച്ച് കെ.എം.സി.സിയുടെ സമ്മേളനം. മുസ്‌ലിം യൂത്ത് ലീഗിന്റെ യുവജന യാത്രക്കുള്ള ഐക്യദാര്‍ഢ്യ സമ്മേളനം കൂടിയായിരുന്നു ഇത്. പ്രവാസി വോട്ടവകാശം വന്നാല്‍ വന്‍ നേട്ടമുണ്ടാവുക മുസ്‌ലിം ലീഗിനാണെന്ന് എം.എല്‍.എ സി.മമ്മൂട്ടി പറഞ്ഞു. ഇതുവഴി നേരിയ വോട്ടിന് ജയിക്കുന്ന പലയിടങ്ങളും വന്‍ഭൂിരപക്ഷത്തിന് ലീഗ് സ്വന്തമാക്കും.

അഷ്റഫ് വേങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപി മുസ്തഫ, പിപി സഫറുള്ള, അഡ്വ. അനീര്‍ ബാബു. ജലീല്‍ തിരൂര്‍, യുപി മു്സ്തഫ, മുസ്തഫ ചീക്കോട് എന്നിവര്‍ സംസാരിച്ചു. സത്താര്‍ താമരത്ത് യുവജന യാത്രയുടെ പ്രമേയ പ്രഭാഷണം നടത്തി. പ്രവാസികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്ന കെ.എം.സി.സി പദ്ധതി അവസാന ഘട്ടത്തിലാണ്.

Related Tags :
Similar Posts