< Back
Saudi Arabia
സൗദിയില്‍  ജോലി നഷ്ടമായ വിദേശി എഞ്ചിനീയര്‍മാരുടെ എണ്ണം പന്ത്രണ്ടായിരമായി
Saudi Arabia

സൗദിയില്‍ ജോലി നഷ്ടമായ വിദേശി എഞ്ചിനീയര്‍മാരുടെ എണ്ണം പന്ത്രണ്ടായിരമായി

Web Desk
|
12 Nov 2018 10:50 PM IST

സൗദി എഞ്ചിനീയറിങ് കൗണ്‍സിലിന്റെ ഔദ്യോഗിക കണക്കനുസരിച്ചാണ് ഇത്രയധികം ജോലിനഷ്ടം. ഈ തസ്തികകളില്‍ ഭൂരിഭാഗവും സ്വദേശികള്‍ കയ്യടക്കിക്കഴിഞ്ഞു.

സൗദിയില്‍ ഈ വര്‍ഷം ജോലി നഷ്ടമായ വിദേശി എഞ്ചിനീയര്‍മാരുടെ എണ്ണം പന്ത്രണ്ടായിരമായി. സൗദി എഞ്ചിനീയറിങ് കൗണ്‍സിലിന്റെ ഔദ്യോഗിക കണക്കനുസരിച്ചാണ് ഇത്രയധികം ജോലിനഷ്ടം. ഈ തസ്തികകളില്‍ ഭൂരിഭാഗവും സ്വദേശികള്‍ കയ്യടക്കിക്കഴിഞ്ഞു.

ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ വന്‍നഷ്ടമാണ് വിദേശികള്‍ക്ക്. ഈ വര്‍ഷം ഒക്ടോബര്‍ വരെ മാത്രം ജോലി പോയത് പതിനൊന്നായിരത്തി എണ്ണൂറ്റി പതിനൊന്ന് പേര്‍ക്കാണ്. ഈ പണികളിലാകെ കയറിയത് പതിനായിരത്തിനടുത്ത് സ്വദേശികള്‍. ഔദ്യോഗിക കണക്ക് പ്രകാരം രണ്ടു ലക്ഷത്തിനടുത്ത് എഞ്ചിനീയര്‍മാരുണ്ട് സൌദിയില്‍. ഇതില്‍ ഒന്നര ലക്ഷത്തിലേറെ പേര്‍ വിദേശികളാണ്.

വെറും മുപ്പത്തയ്യായിരം പേര്‍ മാത്രമാണ് സ്വദേശികള്‍. രാജ്യത്തെ 2,866 എഞ്ചിനീയറിങ് സ്ഥാപനങ്ങള്‍ക്ക് കീഴിലാണ് ഇവര്‍ തൊഴിലെടുക്കുന്നത്. സിംഹഭാഗവും വിദേശികള്‍ കയ്യടക്കി വെച്ച എഞ്ചിനീയറിംങ് ജോലികളില്‍ സ്വദേശിവത്കരണം നടപ്പാക്കും.

അര്‍ഹരായ സ്വദേശികള്‍ക്ക് മതിയായ തസ്തികകള്‍ ഇതിനായി നീക്കി വെക്കും. ഈ ആവശ്യാര്‍ഥം കൗണ്‍സില്‍ മേധാവികള്‍ തൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ബിരുദം കഴിഞ്ഞത്തെുന്ന സ്വദേശി എഞ്ചിനീയര്‍മാരെ ഉടന്‍ ജോലിയില്‍ നിയമിക്കാനും പരിശീലനത്തിനും പദ്ധതിയുണ്ട്.

Related Tags :
Similar Posts