< Back
Saudi Arabia

Saudi Arabia
യമന്‍ സംഘര്‍ഷം; രണ്ടു ദിവസത്തിനിടെ നൂറ്റമ്പതിലേറെ ഹൂതികളെ വധിച്ചെന്ന് സഖ്യസേന
|15 Nov 2018 1:55 AM IST
ഇതിനിടെ കരമാര്‍ഗമുള്ള മുന്നേറ്റത്തിലും ഏറ്റുമുട്ടലിലും അയവു വന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങളാണിപ്പോള്‍.
യമനിലെ ഹുദൈദയില്‍ രണ്ട് ദിവസത്തിനിടെ നൂറ്റി അമ്പതിലേറെ ഹൂതി വിമതരെ വധിച്ചതായി സൗദി സഖ്യസേന. യമന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഇവരെ വധിച്ചത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് മേഖലയില്‍ നിന്ന് പലായനം ശക്തമാണ്.

കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ ഏറ്റുമുട്ടലാണ് ഹുദൈദയില്‍ ഉണ്ടായത്. തന്ത്രപ്രധാന തുറമുഖം മോചിപ്പിക്കാനുള്ള ശ്രമത്തിനിടെ അറുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു. രണ്ട് ദിവസത്തിനിടെ നൂറ്റ് അമ്പതിനടുത്ത് ഹൂതികളെ വധിച്ചതായി സഖ്യസേനയും സ്ഥിരീകരിച്ചു. സഖ്യസേനയുടെ വ്യോമാക്രമണം ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് തുടരുന്നുണ്ട്.

ഇതിനിടെ കരമാര്‍ഗമുള്ള മുന്നേറ്റത്തിലും ഏറ്റുമുട്ടലിലും അയവു വന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങളാണിപ്പോള്‍. ഇത് കണക്കാക്കി മേഖലയില്‍ നിന്നും സുരക്ഷിത ഇടങ്ങളിലേക്ക് രക്ഷപ്പെടുകയാണ് സാധാരണക്കാര്‍.