< Back
Saudi Arabia

Saudi Arabia
ഉംറ കഴിഞ്ഞു മടങ്ങിയ രണ്ട് മംഗലാപുരം സ്വദേശികള്‍ വാഹനാപകടത്തില്‍ മരിച്ചു
|7 Dec 2018 12:29 AM IST
ഉംറ കഴിഞ്ഞു മടങ്ങിയ രണ്ട് മംഗലാപുരം സ്വദേശികള്‍ വാഹനാപകടത്തില്‍ മരിച്ചു. മംഗലാപുരം മുല്‍കി സ്വദേശികളായ എമിറേറ്റ് അബ്ദുല്‍ഖാദര്‍, ഭാര്യ പിതാവ് ബാവ എന്നിവരാണ് മരണപെട്ടത്. ദമ്മാം റിയാദ് ഹൈവേയില്‍ ഖുറൈസിനടുത്ത് വെച്ചാണ് അപകടം. കുടുംബവുമൊത്ത് ദമ്മാം ജുബൈലില്‍ നിന്നും ഉംറ നിര്‍വ്വഹിക്കാന്‍ പോയതായിരുന്നു. കുടെയുണ്ടായിരുന്ന ഭാര്യ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. രണ്ട് കുട്ടികളെ പരിക്കുകളോടെ ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ ഖാദര്‍ ഇരുപത്തിയഞ്ച് വര്‍ഷമായി ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയാണ്. ഭാര്യ പിതാവ് ദിവസങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ സന്ദര്‍ശന വിസയില്‍ എത്തിയതായിരുന്നു.