< Back
Saudi Arabia
ജമാൽ ഖശോഗിയുടെ കൊലപാതകം: അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് മിഷേല്‍ ബാച്ചലെറ്റ്
Saudi Arabia

ജമാൽ ഖശോഗിയുടെ കൊലപാതകം: അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് മിഷേല്‍ ബാച്ചലെറ്റ്

Web Desk
|
6 Dec 2018 9:36 AM IST

സൌദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗിയുടെ കൊലപാതകത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് യു.എൻ മനുഷ്യവാകാശ വിഭാഗം മേധാവി മിഷേല്‍ ബാച്ചലെറ്റ്.

സൌദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗിയുടെ കൊലപാതകത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് യു.എൻ മനുഷ്യവാകാശ വിഭാഗം മേധാവി മിഷേല്‍ ബാച്ചലെറ്റ്. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ ഉയ്ഗൂര്‍ വംശജര്‍ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

യുഎന്‍ മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ എഴുപതാം വാര്‍ഷികാചരണത്തിന് മുന്നോടിയായി വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു മിഷേല്‍ ബാച്ചലെറ്റ്. ഖശോഗിയുടെ വധത്തിന് പിന്നിലാരാണെന്ന് കണ്ടെത്താന്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് അവരാവശ്യപ്പെട്ടു.

‘’ഞങ്ങള്‍ക്ക് ക്രിമിനൽ അന്വേഷണം നടത്താന്‍ അധികാരമില്ല. അതുകൊണ്ട് തന്നെ ഖശോഗിയുടെ കൊലപാതകത്തില്‍ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണമെന്ന് ഞങ്ങള്‍ യു.എന്‍ സെക്രട്ടറി ജനറലിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ അന്വേഷണം മാറ്റി അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണം.’’ മിഷേല്‍ ബാച്ചലെറ്റ് പറഞ്ഞു.

അമേരിക്കയുടെ വ്യോമാക്രണത്തിനും ഐ.എസിനുമിടയില്‍ ഏഴായിരം പേര്‍ സിറിയയിലെ ദേര്‍ അല്‍ സോറില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ ഉയ്ഗൂര്‍ വംശജര്‍ക്കെതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് നിരവധി ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്നും അവര്‍ പറഞ്ഞു.

ചൈനയില്‍ നടക്കുന്ന സംഭവങ്ങള്‍ ഞങ്ങള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ന്യൂനപക്ഷങ്ങൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ ഞങ്ങൾ ചൈനീസ് ഗവണ്‍മെന്‍റുമായി ചർച്ച നടത്തും. ന്യൂനപക്ഷങ്ങളായ ഉയ്ഗൂറുകള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള കേന്ദ്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളതെന്നും അവ തടവറകളല്ലെന്നുമാണ് ഉയ്ഗൂറുകള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ചൈനയുടെ വിശദീകരണം.

Similar Posts