
സൗദിയില്‍ വാഹനാപകട നിരക്കില്‍ ഗണ്യമായ കുറവ്; 33 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്
|ഗതാഗത പരിഷ്കാരങ്ങള്‍ ഫലം കണ്ടു തുടങ്ങിയതായി വിലയിരുത്തല്‍
പിഴയും ശിക്ഷയും കുത്തനെ കൂട്ടിയതോടെ സൗദി അറേബ്യയിൽ വാഹനാപകട മരണങ്ങളില്‍ 33 ശതമാനത്തിന്‍റെ കുറവ്. ഗതാഗത മന്ത്രാലയം പുറത്ത് വിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വാഹനാപകടങ്ങളിലും ഗണ്യമായ കുറവാണ് ഉണ്ടായത്.
ഈ വർഷം വാഹനാപകടങ്ങളിൽ 1,560 ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇത് 2,331 ആയിരുന്നു. അടുത്തിടെയാണ് രാജ്യത്ത് ട്രാഫിക് നിയമം പരിഷ്കരിച്ചിരുന്നു. ഇതേ തുടര്‍ന്ന്‍ നിയമ ലംഘനങ്ങള്‍കുള്ള പിഴ രണ്ടു മടങ്ങ് മുതല്‍ അഞ്ചു മടങ്ങ് വരെയായി. നിരീക്ഷണ കാമറകളുടെ എണ്ണവും വര്‍ധിപ്പിച്ചു. ഡ്രൈവിങ്ങിനിടയിലുള്ള മൊബൈല്‍ ഉപയോഗം, ഭക്ഷണം കഴിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് എന്നിവക്കും പ്രത്യേക ക്യാമറകളെത്തി. ഇതെല്ലം അപകടങ്ങള്‍ കുറക്കുന്നതിനു കാരണമായി. പതിമുവ്വായിരം അപകടങ്ങളാണ് ഇത്തവണ. കഴിഞ്ഞ വര്‍ഷം പതിനെട്ടായിരമായിരുന്നു. അതായത് അപകടങ്ങളുടെ എണ്ണത്തിൽ ഈ വർഷം 25 ശതമാനം കുറവ്. പരിക്കേറ്റവരുടെ എണ്ണവും കുറഞ്ഞു.
റോഡുകളിൽ സുരക്ഷാ നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. ഇതോടെ അപകട നിരക്ക് കുറക്കുകയാണ് ലക്ഷ്യം.