< Back
Saudi Arabia
സൗദിയിൽ മ്യൂസിയം പൈതൃക സംരക്ഷണത്തിന് നൂറു കോടി റിയാലിന്‍റെ പദ്ധതി
Saudi Arabia

സൗദിയിൽ മ്യൂസിയം പൈതൃക സംരക്ഷണത്തിന് നൂറു കോടി റിയാലിന്‍റെ പദ്ധതി

Web Desk
|
8 Dec 2018 12:19 AM IST

സൗദിയിൽ മ്യൂസിയം പൈതൃക സംരക്ഷണത്തിന് നൂറു കോടി റിയാലിന്‍റെ പദ്ധതി. ടൂറിസം പൈതൃക വകുപ്പിന് കീഴിലാണ് പദ്ധതി. ഇസ്ലാമിക ചരിത്ര കേന്ദ്രങ്ങളുട സംരക്ഷണവും ഇതില്‍ പെടും. ഇതിനായി 12 മ്യൂസിയങ്ങൾ പുതിയതായി ആരംഭിക്കും.

ഇസ്ലാമിക ചരിത്ര കേന്ദ്രങ്ങളുട സംരക്ഷണം, പുരാവസ്തു സംരക്ഷണം എന്നീ മേഖലയിലാണ പ്രധാന പദ്ധതി. ഇതിനായി 60 കോടി റിയാൽ ചെലവിൽ 12 മ്യൂസിയങ്ങൾ പുതിയതായി ആരംഭിക്കും. നാഷണൽ മ്യൂസിയത്തിൻറെ ആദ്യഘട്ടവും ആരംഭിക്കുന്നുണ്ട്. 25 കോടി റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അഞ്ചര കോടി റിയാൽ ചെലവിൽ ഹിജാസ് റെയിൽവെ മ്യൂസിയം വികസനവും പദ്ധതിയില്‍ പെടും. പൈതൃക കേന്ദ്രങ്ങളെ പുനരുദ്ധരിച്ച് ഓപ്പണ് മ്യൂസിയങ്ങളാക്കി മാറ്റും. ഇതിന്റെ ഭാഗമായി അൽ ജൌഫ്, ഹായിൽ തുടങ്ങിയ പ്രവശ്യകളിലെ ചരിത്ര-പൈതൃക കേന്ദ്രങ്ങളുടെ പുനരുദ്ധാരണം അന്തിമഘട്ടത്തിലെത്തിലാണ്. റിയാദ്, തബൂക്ക്, മദീന പ്രവശ്യകളിലെ വിവിധ പൈതൃക ചരിത്ര കേന്ദ്രങ്ങളുടെ പുനരുദ്ധാരിണത്തിന് കരാർ നല്‍കി കഴിഞ്ഞു. റിയാദ്, അൽ ഹസ, ബുറൈദ, ഉനൈസ, യാന്പു, മദീന എന്നിവിടങ്ങളിലായി ഏഴ് കര കൗശല കേന്ദ്രങ്ങൾ ആരംഭിക്കും. കൂടാതെ 200 സ്വകാര്യ മ്യൂസിയങ്ങൾക്ക് ലൈസൻസ് അനുവദിക്കുവാനും അവക്ക് വേണ്ട പിന്തുണ നല്കുവാനും പദ്ധതിയുണ്ട്

Similar Posts