< Back
Saudi Arabia
ഉത്പാദന നിയന്ത്രണത്തിന് തീരുമാനം; ആഗോള വിപണിയില്‍ എണ്ണ വിലയേറി
Saudi Arabia

ഉത്പാദന നിയന്ത്രണത്തിന് തീരുമാനം; ആഗോള വിപണിയില്‍ എണ്ണ വിലയേറി

Web Desk
|
9 Dec 2018 12:09 AM IST

എണ്ണ ഉല്‍പാദനം ദിനേന പന്ത്രണ്ട് ലക്ഷം ബാരല്‍ കുറക്കാന്‍ ഒപെക് തീരുമാനിച്ചു. ഇതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില കൂടി. പ്രതിസന്ധി നേരിടുന്ന ഇറാനും വെനിസ്വേലക്കും വിതരണ നിയന്ത്രണ തീരുമാനത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.

എണ്ണ വിതരണം ദിനേന 12 ലക്ഷം ബാരല്‍ കുറക്കാനാണ് വിയന്നനയില്‍ ചേര്‍ന്ന ഒപെക് ഉച്ചകോടി തീരുമാനം. ഒപെക് കൂട്ടായ്മക്ക് അകത്തും പുറത്തുമുള്ള 25 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണിത്. ഒപെക് കൂട്ടായ്മയിലെ രാജ്യങ്ങള്‍ ദിനേന എട്ട് ലക്ഷം ബാരല്‍ കുറക്കും. റഷ്യയടക്കം ഒപെക് പുറത്തുള്ള രാജ്യങ്ങള്‍ നാല് ലക്ഷം ബാരലും. ജനുവരി മുതലാണ് ഉല്‍പാദന നിയന്ത്രണത്തിലെ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. വിതരണം കൂട്ടണമെന്ന അമേരിക്കന്‍ അഭ്യര്‍ഥന പരിഗണിച്ചിരുന്ന സൗദി പുതിയ തീരുമാനം അവര്‍ക്ക് പ്രയാസമാകില്ലയെന്ന നിലപാടിലാണ്.

ഉച്ചകോടി പ്രഖ്യാപനം പുറത്തുവന്നതോടെ എണ്ണക്ക് അന്താരാഷ്ട്ര വിപണിയില്‍ നേരിയ വില അഞ്ച് ശതമാനം കൂടി. കൂടിയും ഇടിഞ്ഞു നീങ്ങുന്ന എണ്ണ വിപണിയില്‍ സന്തുലിതത്വം നിലനിര്‍ത്തുകയാണ് ഒപെക് ലക്ഷ്യം. ഏപ്രിലില്‍ വിയന്നയില്‍ വീണ്ടും ഒപെക് ഉച്ചകോടി ചേരും. വിപണി നില അനുസരിച്ച് തീരുമാനം പരിശോധിക്കാനാണിത്. ഉപരോധമുള്ള ഇറാനും വെനിസ്വേലക്കും വിതരണ നിയന്ത്രണ തീരുമാനത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.

Related Tags :
Similar Posts