< Back
Saudi Arabia
സൗദിയുടെ പൗരാണിക തലസ്ഥാനം ദറഇയയുടെ വികസന പദ്ധതി സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു
Saudi Arabia

സൗദിയുടെ പൗരാണിക തലസ്ഥാനം ദറഇയയുടെ വികസന പദ്ധതി സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു

Web Desk
|
11 Dec 2018 1:23 AM IST

സൗദിയുടെ പൗരാണിക തലസ്ഥാനം ഉള്‍പ്പെടുന്ന ദറഇയയുടെ വികസന പദ്ധതി സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു. ജി.സി.സി ഉച്ചകോടിക്കെത്തിയ രാഷ്ട്ര നേതാക്കളും ചടങ്ങിനെത്തി. സൗദി ചരിത്രം പറയുന്ന കലാ വിരുന്നും അരങ്ങേറി.

ദറഇയ്യ ഗ്രാമം ഉള്‍ക്കൊള്ളുന്ന പദ്ധതിക്ക് തുറൈഫ് വികസ പദ്ധതി എന്നാണ് പേര്. ജി.സി.സി ഉച്ചകോടിക്ക് റിയാദിലത്തെിയ ഗള്‍ഫ് രാജ്യങ്ങളിലെ രാഷ്ട്രനായകന്മാരുടെ സാന്നിധ്യത്തിലാണ് രാജാവ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പൈതൃക സംസ്കൃതി കാത്തുസൂക്ഷിക്കുക, ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി. പൈതൃക നഗരത്തിന് യുനസ്കോയുടെ അംഗീകാരം ലഭിക്കാനുള്ള ശ്രമവും നടത്തും.

സൗദിയില്‍ യുനസ്കോ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ടൂറിസ്റ്റ് പ്രദേശമായിരിക്കും ദറഇയ്യ. വടക്കന്‍ മേഖലയിലെ മദാഇന്‍ സാലിഹിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുനസ്കോ അംഗീകാരം ലഭിച്ചിരുന്നു. ഉദ്ഘാടനത്തിന്റെ ഭാഗമായി സൗദി ചരിത്രം പറയുന്ന കലാ വിരുന്നും അരങ്ങേറി.

സൗദിയിലെ ഭരണാധികാരികള്‍ ജനിച്ചുവളര്‍ന്ന ആല്‍സുഊദ് കുടുംബത്തിന്‍െറ പൗരാണിക വാസകേന്ദ്രം കൂടിയാണ് ദറഇയ്യ. ഇവിടെ നിരവധി പൗരാണികള്‍ കൊട്ടാരങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും പഴമയുടെ അസ്തിത്വം ചോര്‍ന്നുപോവാതെ നിലനിര്‍ത്തിയിട്ടുണ്ട്.

Similar Posts