< Back
Saudi Arabia
വനിതകളെ ട്രാക്കിലിറക്കി ഫോര്‍മുല ഇ സീസണ്‍  ഇദറഇയ്യയില്‍
Saudi Arabia

വനിതകളെ ട്രാക്കിലിറക്കി ഫോര്‍മുല ഇ സീസണ്‍ ഇദറഇയ്യയില്‍

Web Desk
|
18 Dec 2018 1:45 AM IST

സൗദിയിലെ റിയാദില്‍ കാറോട്ട മത്സരം അവസാനിച്ചതിന് പിന്നാലെ വനിതകള്‍ക്കും ഫോര്‍മുല കാറുകള്‍ ഓടിക്കാന്‍ അവസരം നല്‍കി. സൗദി വനിതകളും വിദേശികളും അടക്കം ഒമ്പത് പേരാണ് ട്രാക്കില്‍ വാഹനമോടിച്ചത്.

ഫോര്‍മുല ഇ സീസണ്‍ കഴിഞ്ഞ ദിവസം അവസാനിച്ചതിന് പിന്നാലെയാണ് ഇലക്ട്രിക് കാറുകളോടിക്കാന്‍ വനിതകള്‍ക്ക് അവസരം നല്‍കിയത്. ഒമ്പത് പേര്‍ അണി നിരന്നു മത്സരത്തില്‍.

ഫോര്‍മുല ത്രീ ബ്രിട്ടീഷ് താരം ജാമി ചദ്‌വിക്ക്, കൊളംബിയന്‍ താരം സാംബിയാ താതിയാന എന്നിവരും പങ്കെടുത്തു. പരിശീലനത്തിന്റെ ഭാഗമായാണ് ട്രാക്കില്‍ ഇവരിറങ്ങിയത്. റിയാദിലെ ദറഇയ്യയിലൊരുക്കിയ ട്രാക്കിലെ മത്സരം കാണാനും നിരവധി പേരെത്തി.

കഴിഞ്ഞ ദിവസം അവസാനിച്ച ഫോര്‍മുല ഇ മത്സരത്തില്‍ പോര്‍ച്ചുഗീസ് താരം ഫെലിക്സ് ഡാ കോസ്റ്റയാണ് ജേതാവായത്.

Related Tags :
Similar Posts