< Back
Saudi Arabia
സ്വദേശികൾക്കായി സൗദിയിൽ രണ്ട് ലക്ഷം വീടു​കൾ ഉയർന്നു
Saudi Arabia

സ്വദേശികൾക്കായി സൗദിയിൽ രണ്ട് ലക്ഷം വീടു​കൾ ഉയർന്നു

Web Desk
|
17 Dec 2018 10:11 AM IST

വാടകക്ക് വിവിധ പ്രദേശങ്ങളിലായി മാറിമാറിക്കഴിഞ്ഞിരുന്ന സൌദി സ്വദേശികളുടെ രീതിക്ക് കൂടിയാണ് ഇതോടെ മാറ്റം വരുന്നത്

സ്വദേശികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്ന പദ്ധതി വഴി സൌദി അറേബ്യയില്‍ രണ്ട് ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. മൂന്ന് ലക്ഷം വീടുകളാണ് പദ്ധതിപ്രകാരം നിര്‍മിക്കുന്നത്. അതിനിടെ സൌദിയില്‍ വാടക നിരക്കില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്

റിയല്‍ എസ്റ്റേറ്റ് വികസന ഫണ്ടുമായി സഹകരിച്ചാണ് പാര്‍‌പ്പിട പദ്ധതി. ഇതു പ്രകാരം മൂന്ന് ലക്ഷം വീടുകളാണ് പാര്‍പ്പിട മന്ത്രാലയം ഒന്നാം ഘട്ടത്തില്‍ അനുവദിച്ചത്. ഈ പദ്ധതിക്കായുള്ള എല്ലാ ഗഢുവും അനുവദിച്ചാണ് റിയല്‍ എസ്റ്റേറ്റ് വികസന ഫണ്ട് ഇക്കാര്യമറിയിച്ചത്. ഇതിനകം രണ്ട് ലക്ഷത്തിലേറെ വീടുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. സ്വദേശികള്‍ക്ക് ഒന്നിച്ച് താമസിക്കാന്‍ പാകത്തില്‍ പ്രത്യേക മേഖലകളാക്കിയാണ് നിര്‍മാണങ്ങള്‍ നടക്കുന്നത്.

വാടകക്ക് വിവിധ പ്രദേശങ്ങളിലായി മാറിമാറിക്കഴിഞ്ഞിരുന്ന സൌദി സ്വദേശികളുടെ രീതിക്ക് കൂടിയാണ് ഇതോടെ മാറ്റം വരുന്നത്. സബ്സിഡിയുള്ള പദ്ധതിക്ക് ലോണുകളും മന്ത്രാലയം നല്‍കുന്നുണ്ട്. വാടക കെട്ടിടങ്ങളില്‍ നിന്ന് മാറി സ്വന്തം വീടുകളിലേക്ക് സ്വദേശികള്‍ മാറിത്തുടങ്ങിയതോടെ രാജ്യത്തെ വാടകയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

Related Tags :
Similar Posts