< Back
Saudi Arabia
തങ്ങള്‍ക്കെതിരായ അമേരിക്കന്‍ സെനറ്റ് നടപടി ആഭ്യന്തര കാര്യത്തിലെ ഇടപെടല്ലെന്ന് സൗദി അറേബ്യ
Saudi Arabia

തങ്ങള്‍ക്കെതിരായ അമേരിക്കന്‍ സെനറ്റ് നടപടി ആഭ്യന്തര കാര്യത്തിലെ ഇടപെടല്ലെന്ന് സൗദി അറേബ്യ

Web Desk
|
18 Dec 2018 1:21 AM IST

സൗദിക്കെതിരായ അമേരിക്കന്‍ സെനറ്റ് നടപടി ആഭ്യന്തര കാര്യത്തിലെ ഇടപെടലാണെന്ന് സൗദി അറേബ്യ. മേഖലയിലും അന്താരാഷ്ട്ര തലത്തിലും സൗദിക്കുള്ള മഹത്തായ സ്ഥാനത്തിനെതിരായ നീക്കമാണ് സെനറ്റിന്റേത്. എന്നാല്‍ അമേരിക്കയും സൗദിയും തമ്മിലുള്ള സൗഹൃദത്തിന് ഇത് കോട്ടം തട്ടിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.

സൗദി വിദേശ കാര്യ മന്ത്രാലയമാണ് രാജ്യത്തിനെതിരെയുള്ള അമേരിക്കന്‍ സെനറ്റ് പ്രമേയത്തിനെതിരെ രംഗത്ത് വന്നത്. യമന്‍ യുദ്ധത്തിനായി ഇനിയും ആയുധം നല്‍കരുതെന്ന് സെനറ്റ് നിലപാടിനെതിരെയാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. അമേരിക്കയും സൗദിയും തമ്മിലുള്ള സഖ്യരാഷ്ട്രങ്ങള്‍ എന്ന നിലക്കുന്ന സൗഹൃദത്തിന് ഇത് കോട്ടം തട്ടിക്കില്ല. പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ളത്. ഈ സൗഹൃദം നിലനിര്‍ത്താന്‍ സൗദി എന്നും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സെനറ്റ് ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. സെനറ്റിന്റെ നിലപാട് അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലും മേഖലയിലും അന്താരാഷ്ട്ര തലത്തിലും സൗദിക്കുള്ള സ്ഥാനത്തിന് ഒരു കോട്ടവും സംഭവിക്കില്ല. സൗദി ഭരണാധികാരിക്കും കിരീടാവകശിക്കുമെതിരെയുള്ള നിലപാട് മുസ്‌ലിം ലോക ഗൗരവതരമായാണ് പരിഗണിക്കുക. കോടിക്കണക്കായ് മുസ്‌ലിം മനസ്സുകളില്‍ സൗദിക്ക് മഹത്വമായ സ്ഥാനമാണുള്ളത്. തീവ്രവാദത്തെ തടയുന്നതിലും മേഖലയില്‍ സമാധാനം നിലനിര്‍ത്താനും സൗദി എന്നും ശ്രമിച്ചിട്ടുണ്ട്. ഐ.എസിനെ നിര്‍മാര്‍ജനം ചെയ്യാനും യമനില്‍ സമാധാനം പുന:സ്ഥാപിക്കാനും ഐക്യരാഷ്ട്ര കരാര്‍ നടപ്പാക്കാനും സൗദി ശ്രമിച്ചിട്ടുണ്ട്. മേഖലയില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകളെയും സൗദി ചെറുക്കുകയുണ്ടായി. സൗദി, അമേരിക്കന്‍ ബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നവരുടെ സന്ദേശങ്ങളാണ് അമേരിക്കന്‍ സെനറ്റ് പൊക്കിപ്പിടിക്കുന്നതെന്നും സൗദി മുന്നറിയിപ്പ് നല്‍കി.

Related Tags :
Similar Posts