< Back
Saudi Arabia
ആഗോള വിപണിയില്‍ എണ്ണ വിലയിടിയുന്നു
Saudi Arabia

ആഗോള വിപണിയില്‍ എണ്ണ വിലയിടിയുന്നു

Web Desk
|
22 Dec 2018 11:07 PM IST

ആഗോള വിപണിയില്‍ എണ്ണ വില വീണ്ടും ഇടിയുന്നു. ബഡ്ജറ്റുമായി ബന്ധപ്പെട്ട് അമേരിക്കയിലുണ്ടായ പ്രതിസന്ധിയും ചെറുകിട രാഷ്ട്രങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതുമാണ് വിലയിടിയാന്‍ പ്രധാന കാരണമായത്. അടുത്ത ആഴ്ച ഉല്‍പ്പാദന നിയന്ത്രണം തുടങ്ങാനിരിക്കെ ആശങ്കയിലാണ് എണ്ണയുല്‍പ്പാദന രാഷ്ട്രങ്ങള്‍.

ജനുവരി ഒന്നു മുതല്‍ എണ്ണയുല്‍പ്പാദനം വെട്ടിച്ചുരുക്കാന്‍ ഒപെക് രാഷ്ട്രങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ആഗോള വിപണിയില്‍ വിലയിടിവ് തുടരുന്നത്. ഇത് ഉല്‍പ്പാദക രാഷ്ട്രങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. അമേരിക്കന്‍ ബഡ്ജറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇന്നും വിലയിടിയാന്‍ കാരണമായി. ഉല്‍പ്പാദന നിയന്ത്രണ തീരുമാനത്തില്‍ ഇറാഖ്, വിയന്ന പോലുള്ള ചില രാഷ്ട്രങ്ങള്‍ക്ക് ഇളവ് അനുവദിച്ചിരുന്നു. ഇതും വിലയിടിവിന് കാരണമായി. യൂറോപ്പ് ഉള്‍പ്പെടെ ആഗോള തലത്തിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളും എണ്ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണമാകുന്നുണ്ട്. ചെറുകിട എണ്ണയുല്‍പ്പാദന രാഷ്ട്രങ്ങളില്‍ ചിലത് ഉല്‍പ്പാദനം വര്‍ധിപ്പിച്ചതും തിരിച്ചടിയായി.

Related Tags :
Similar Posts