< Back
Saudi Arabia
ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത വർഷം  പൂർണ്ണ പ്രവർത്തനസജ്ജമാകും
Saudi Arabia

ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത വർഷം പൂർണ്ണ പ്രവർത്തനസജ്ജമാകും

ashik
|
25 Dec 2018 8:39 AM IST

ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത വർഷം രണ്ടാം പകുതിയോടെ പൂർണ്ണ പ്രവർത്തനസജ്ജമാകും. പുതിയ കരാർ കമ്പനിയുമായി ചേർന്നാണ് പ്രവർത്തനം ആരംഭിക്കുക. കൂടുതൽ അന്താരാഷ്ട്ര സർവ്വീസുകളും അടുത്ത വർഷം തുടങ്ങുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

നിലവിൽ പന്ത്രണ്ടോളം ആഭ്യന്തര സർവ്വീസുകൾ പുതിയ വിമാനത്താവളത്തിൽ നിന്നുണ്ട്. നിലവിലെ സർവ്വീസ് കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ചു. പുതിയ ടെർമിനലിൻ്റെ ഔദ്യോഗിക ഉൽഘാടനത്തിന് ശേഷം പുതിയ കരാർ കമ്പനിയെ നിശ്ചയിക്കുമെന്ന് ജനറൽ അതേറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രതിനിധി അബ്ദുൽ ഹക്കീം അൽ ബദർ പറഞ്ഞു. സ്വകാര്യ കമ്പനികൾക്ക് വിമാനത്താവളത്തിൽ പങ്കാളിത്തവും, നിക്ഷേപവുമുണ്ടാകും. 34 മില്ല്യണ്‍ ‍യാത്രക്കാരാണ് പോയവർഷം ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2016 നെ അപേക്ഷിച്ച് 9.4 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. വർഷത്തിൽ 80 മില്ല്യണ്‍ യാത്രക്കാരെ ഉൾകൊളളാനാകും വിധമാണ് പുതിയ വിമാനത്താവളം സജ്ജീകരിച്ചിരിക്കുന്നത്. 36 ബില്ല്യണ്‍ സൗദി റിയാല്‍ മുതൽ മുടക്കിലാണ് വിമാനത്താവളത്തിൻ്റെ നിർമ്മാണം.

Related Tags :
Similar Posts