< Back
Saudi Arabia
ലുലു ഗ്രൂപ്പിന്‍റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദിയിലെ ഖര്‍ജില്‍ പ്രവര്‍ത്തനം തുടങ്ങി
Saudi Arabia

ലുലു ഗ്രൂപ്പിന്‍റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദിയിലെ ഖര്‍ജില്‍ പ്രവര്‍ത്തനം തുടങ്ങി

Web Desk
|
27 Dec 2018 12:30 AM IST

ലുലു ഗ്രൂപ്പില്‍ മൊത്തം ജീവനക്കാരുടെ എണ്ണം അരലക്ഷം കവിഞ്ഞതായി എം.എ യൂസഫലി പറഞ്ഞു. ഇതില്‍ കാല്‍ലക്ഷത്തിലേറെ മലയാളികളാണ്.

ലുലു ഗ്രൂപ്പിന്‍റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് സൌദിയിലെ ഖര്‍ജില്‍ പ്രവര്‍ത്തനം തുടങ്ങി. സൌദിയില്‍ ഗ്രൂപ്പിന്റെ പതിനഞ്ചാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റാണിത്. ഖര്‍ജ് ഗവര്‍ണര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പില്‍ മൊത്തം ജീവനക്കാരുടെ എണ്ണം അരലക്ഷം കവിഞ്ഞതായി എം.എ യൂസഫലി പറഞ്ഞു. ഇതില്‍ കാല്‍ലക്ഷത്തിലേറെ മലയാളികളാണ്.

ഒരു ലക്ഷത്തിപതിനാറായിരം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് പണിതിരിക്കുന്നത്. ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് അതിഥികള്‍ക്ക് പരിചയപ്പെടുത്തി. ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷ്‌റഫ് അലി, ഡയറക്ടർ സലിം എം.എ, സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ് എന്നിവരും ഗവര്‍ണറെ അനുഗമിച്ചു.

ആയിരങ്ങളാണ് ആദ്യ ദിനം തന്നെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് ഒഴുകിയെത്തിയത്. മൂന്ന് മാസത്തിനുള്ളില്‍ ദമ്മാം, റിയാദ് എന്നിവിടങ്ങളില്‍ മൂന്ന് ഹൈപ്പര്‍മാര്‍ക്കറ്റുകളും സൌദി നാഷണല്‍ ഗാര്‍ഡ് ക്യാമ്പുകളില്‍‌‍‌ മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകളും ലുലു ഗ്രൂപ്പ് തുറക്കും. 2022ഓടെ സൌദിയില്‍ ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ എണ്ണം 35 ആകും. പദ്ധതികള്‍ക്ക് പിന്തുണ നല്‍കുന്ന ഭരണകൂടത്തിന് ലുലു ഗ്രൂപ്പ് നന്ദി അറിയിച്ചു.‌‌

Similar Posts