< Back
Saudi Arabia
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടിക്കറ്റ് നിരക്ക് കുറച്ച് സൗദിയിലെ നാസ് എയർ
Saudi Arabia

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടിക്കറ്റ് നിരക്ക് കുറച്ച് സൗദിയിലെ നാസ് എയർ

Web Desk
|
26 Dec 2018 11:29 PM IST

പുതുവർഷപ്പിറവി പരിഗണിച്ചാണ് സൗദിയിലെ ബജറ്റ് എയർലൈൻസായ നാസ് എയർ ആഭ്യന്തര ടിക്കറ്റിൽ വൻ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുമ്പോൾ വിമാന ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് സൗദിയിലെ നാസ് എയർ. ആഭ്യന്തര ടിക്കറ്റ് നിരക്ക് നാൽപ്പത്തി ഒമ്പത് റിയാലിനു വരെ ലഭ്യമാക്കിയിട്ടുണ്ട് കമ്പനി. ഈ മാസം മുപ്പത് വരെ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഈ ആനുകൂല്യം.

പുതുവർഷപ്പിറവി പരിഗണിച്ചാണ് സൗദിയിലെ ബജറ്റ് എയർലൈൻസായ നാസ് എയർ ആഭ്യന്തര ടിക്കറ്റിൽ വൻ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ഫെബ്രുവരി ഒന്നിനും ഏപ്രിൽ 15നും ഇടയിൽ വാരാന്ത്യ ദിനങ്ങളൊഴികെ മറ്റു ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇളവ് ലഭിക്കുക. എക്കണോമി ക്ലാസിൽ മാത്രമാണ് നിരക്കിളവുണ്ടാവുക. അബഹയിൽ നിന്നും അൽ ബഹ, ബിഷ, ജിസാൻ എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കിളവ്.

ടാക്‌സുൾപ്പെടെ വെറും 49 റിയാലിന് ഈ റൂട്ടിൽ വൺവേ ടിക്കറ്റ് ലഭ്യമാണ്. റിയാദ് - ദമ്മാം വൺവേ ടിക്കറ്റിന് 69 റിയാൽ മാത്രം. ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നും മദീനയിലേക്ക് 89 റിയാലിന് യാത്ര ചെയ്യാനാവും. ജിദ്ദയിൽ നിന്നും അബഹയിലേക്കും ഇതേ നിരക്ക് തന്നെ. റിയാദ് - ജിദ്ദ നിരക്ക് 119 റിയാലും ജിദ്ദ - ദമ്മാം നിരക്ക് 169 റിയാലുമാണ്. പ്രത്യേക വിശേഷ ദിനങ്ങളിൽ ടിക്കറ്റ് നിരക്കിൽ വൻ ഇളവുകൾ പ്രഖ്യാപിക്കാറുള്ള നാസ് എയറിന്റെ പുതിയ പ്രഖ്യാപനവും സൗദിയിലെ സ്വദേശികളും വിദേശികളും അത്യാഹ്ലാദത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

Similar Posts