< Back
Saudi Arabia
സൗദിയിൽ നിന്നും ഫൈനൽ എക്സിറ്റിൽ മടങ്ങിയവര്‍ക്ക് പുതിയ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് എക്സിറ്റ് കോപ്പി നിർബന്ധമാക്കി
Saudi Arabia

സൗദിയിൽ നിന്നും ഫൈനൽ എക്സിറ്റിൽ മടങ്ങിയവര്‍ക്ക് പുതിയ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് എക്സിറ്റ് കോപ്പി നിർബന്ധമാക്കി

Web Desk
|
2 Jan 2019 11:29 PM IST

മുബൈയിലെ സൗദി കോൺസുലേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം ഏഴു മുതൽ നിയമം പ്രാബല്യത്തില്‍ വരും

സൗദിയിൽ നിന്നും ഫൈനൽ എക്സിറ്റിൽ മടങ്ങുന്നവർക്കു വീണ്ടും പുതിയ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് എക്സിറ്റ് കോപ്പി നിർബന്ധമാക്കി. മുംബയിലെ സൗദി കോൺസുലേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം ഏഴു മുതൽ നിയമം പ്രാബല്യത്തില്‍ വരും.

സൗദിയിൽ നിന്നും എക്സിറ്റ് വിസയിൽ നാട്ടിലേക്ക് മടങ്ങുന്നവർക്കു പുതിയ വിസയിൽ വരുന്നതിനു മറ്റു തടസങ്ങളൊന്നും നിലവിലുണ്ടായിരുന്നില്ല. എന്നാൽ ഇനി മുതൽ ഇങ്ങിനെ മടങ്ങിയവർക്കു വീണ്ടും പുതിയ വിസയിൽ തിരിച്ചു സൗദിയിൽ വരുന്നതിനു നേരത്തെയുള്ള എക്സിറ്റ് അടിച്ച രേഖകൾ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മുംബയിലെ സൗദി കോൺസുലേറ്റ് ഇന്ത്യയിലെ റിക്രൂട്ടിങ് ഓഫീസുകൾക്കും ട്രാവല്‍സുകൾക്കുമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എക്സിറ്റ് വിസ അടിക്കുമ്പോൾ സൗദി പാസ്പോര്‍ട് ഓഫീസിൽ നിന്നും ലഭിക്കുന്ന രേഖയോ വിദേശികളുടെ വിസ സംബന്ധമായ സേവനങ്ങൾ നൽകുന്ന മുഖീം സിസ്റ്റത്തിൽ നിന്നുള്ള റിപ്പോർട്ടോ ലഭ്യമാക്കണം. ഈ മാസം ഏഴുമുതല്‍ വിസ അപേക്ഷയോടൊപ്പം ഈ രേഖകൾ കൂടി സമർപ്പിച്ചാൽ മാത്രമേ വിസ നടപടികൾ പൂർത്തിയാക്കാൻ കഴിയൂ.

റീ എൻട്രി വിസയിൽ അവധിക്കു പോയി തിരിച്ചു വരാത്തവർക്ക് മൂന്നു വർഷം കഴിഞ്ഞെങ്കിൽ മാത്രമേ വീണ്ടും പുതിയ വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ. എന്നാൽ ഇങ്ങനെയുള്ളവർ മൂന്നു വർഷം തികയുന്നതിനു മുമ്പ് തന്നെ പുതിയ വിസക്ക് അപേക്ഷിക്കുന്നത് വ്യാപകമായതിനെത്തുടർന്നാണ് പുതിയ നിയമം എന്നാണ് അധികൃതരുടെ വിശദീകരണം.

Similar Posts