< Back
Saudi Arabia
സൗദിയിൽ ചെറുകിട സ്ഥാപനങ്ങള്‍ക്കും ലെവി ബാധകമാക്കുന്നു
Saudi Arabia

സൗദിയിൽ ചെറുകിട സ്ഥാപനങ്ങള്‍ക്കും ലെവി ബാധകമാക്കുന്നു

Web Desk
|
5 Jan 2019 2:03 AM IST

നാലു മാസത്തിനകം രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇതോടെ ലെവി ബാധകമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

സൗദിയില്‍ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ലെവി ബാധകമാക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി. നിലവില്‍ നാല് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ലെവിയില്‍ ഇളവുണ്ട്. ഒന്‍പത് പേരുള്ള സ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായും ഇളവുകള്‍ അനുവദിക്കുന്നുണ്ട്. ഇത് പൂര്‍ണമായും എടുത്ത് കളയാനാണ് പദ്ധതിയെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നാലു മാസത്തിനകം രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇതോടെ ലെവി ബാധകമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ 2016ന് ശേഷം സ്ഥാപിച്ച ചെറുകിട സ്ഥാപനങ്ങള്‍ക്ക് മുന്‍ശആത്ത് സംവിധാനം വഴി 80 ശതമാനം ലെവി നിബന്ധനകള്‍ക്ക് വിധേയമായി തിരിച്ചു നല്‍കുമെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ ലെവിയുടെ ഗുണം ലക്ഷ്യം വെച്ചാണ് പുതിയ നീക്കമെന്ന് കണക്കുകള്‍ ഉദ്ദരിച്ച് സൗദി പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു.

Related Tags :
Similar Posts