< Back
Saudi Arabia
ഉംറ തീര്‍ത്ഥാടകരെ ലക്ഷ്യം വെച്ച് തട്ടിപ്പു സംഘങ്ങള്‍ വിലസുന്നതായി പരാതി
Saudi Arabia

ഉംറ തീര്‍ത്ഥാടകരെ ലക്ഷ്യം വെച്ച് തട്ടിപ്പു സംഘങ്ങള്‍ വിലസുന്നതായി പരാതി

Web Desk
|
6 Jan 2019 8:13 AM IST

അപരിചിതരില്‍ നിന്നും സഹായം സ്വീകരിക്കുമ്പോള്‍ ജാഗ്രത വേണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി

മക്കിയില്‍ ഉംറ തീര്‍ത്ഥാടകര്‍ തട്ടിപ്പു സംഘങ്ങള്‍ക്ക് ഇരയാകുന്നതയി പരാതി. സഹായിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പുസംഘങ്ങള്‍ തീര്‍ത്ഥാടകരെ സമീപിക്കുന്നത്. അപരിചിതരില്‍ നിന്ന് സഹായം സ്വീകരിക്കുന്നതില്‍ ജാഗ്രത വേണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.

ഇഹ്‌റാമില്‍ പ്രവേശിക്കാനായി തീര്‍ത്ഥാടകരെത്തുന്ന പള്ളികളും, സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘങ്ങള്‍. തീര്‍ഥാടകരറിയാതെ മാലിന്യം തെറിപ്പിച്ച് പിന്നീട് സഹായിക്കാനെത്തുകയാണ് സംഘത്തിന്റെ രീതി. വൃത്തിയാക്കാനായി ശൗചാലയത്തിനകത്ത് കയറുന്ന തീര്‍ത്ഥാടകനെ സഹായിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പു സംഘങ്ങള്‍ തീര്‍ഥാടകരുടെ വസ്തുക്കള്‍ കൈക്കലാക്കി രക്ഷപ്പെടുന്നത്.

ചിലര്‍ക്ക് പണം നഷ്ടപ്പെട്ടെങ്കിലും യാത്രാ രേഖകളും ബാഗും പള്ളി പരിസരങ്ങളില്‍നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തി. മലയാളികളും ഇങ്ങിനെ കബളിപ്പിക്കപ്പെട്ടു. തീര്‍ഥാടകരുടെ സഹായത്തിനായി വിവിധ സന്നദ്ധ സംഘങ്ങള്‍ സേവനം ചെയ്യുന്നുണ്ട്. വസ്ത്രങ്ങളും മറ്റു സൂക്ഷിക്കാന്‍ ലോക്കറുകളും ലഭ്യമാണ്. അപരിചിതരില്‍ നിന്നും സഹായം സ്വീകരിക്കുമ്പോള്‍ ജാഗ്രത വേണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.

Similar Posts