< Back
Saudi Arabia
ഓയില്‍-ഗ്യാസ് ശേഖരത്തിന്റെ കണക്കുകള്‍ ആദ്യമായി പുറത്തുവിട്ട് സൗദി
Saudi Arabia

ഓയില്‍-ഗ്യാസ് ശേഖരത്തിന്റെ കണക്കുകള്‍ ആദ്യമായി പുറത്തുവിട്ട് സൗദി

Web Desk
|
11 Jan 2019 1:34 AM IST

ലോകത്തെ പ്രധാന എണ്ണ കയറ്റുമതിക്കാരാണ് സൗദി അറേബ്യ

സൗദി അറേബ്യയുടെ ആകെയുള്ള ഓയില്‍-ഗ്യാസ് ശേഖരത്തിന്റെ കണക്കുകള്‍ മന്ത്രാലയം ആദ്യമായി പുറത്ത് വിട്ടു. ഓഹരി വില്‍പന ലക്ഷ്യം വെച്ചാണ് ഓഡിറ്റിങിന് ശേഷം കണക്കുകള്‍ പുറത്ത് വിട്ടത്. രാജ്യത്താകെ 266 ബില്യണ്‍ ബാരല്‍ എണ്ണയാണ് ശേഖരിച്ച് വെച്ചിട്ടുള്ളത്. ഈ വര്‍ഷം വില സ്ഥിരത വരുത്തുമെന്ന് കണക്കുകള്‍ പുറത്ത് വിട്ട് ഊര്‍ജ മന്ത്രി പറഞ്ഞു. സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് റിയാദ് മന്ത്രാലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിവരങ്ങള്‍ അവതരിപ്പിച്ചത്.

ലോകത്തെ പ്രധാന എണ്ണ കയറ്റുമതിക്കാരാണ് സൗദി അറേബ്യ. രാജ്യത്തെ ആകെ പെട്രോള്‍ ശേഖരം 266.2 ബില്യണ്‍ ബാരലാണ്. ഗ്യാസ് ശേഖരം 307.9 ട്രില്യണ്‍ ഘന അടിയും. ആകെയുള്ള എണ്ണ-ഗ്യാസ് ശേഖരത്തിന്റെ 95 ശതമാനത്തിലേറെയും അരാംകോ നിയന്ത്രണത്തില്‍‌ തന്നെ. ഈ വര്‍ഷം എണ്ണ വിപണിയിലെ സന്തുലിതത്വം നിലനിര്‍ത്തലാണ് സൗദിയുടെ ലക്ഷ്യം.

എണ്ണ വ്യവസായ കേന്ദ്രങ്ങളില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ലോകത്തെ ഏറ്റവും കുറഞ്ഞ തോതിലാണെന്ന് സൗദി മന്ത്രി പറഞ്ഞു. ആദ്യമായാണ് സൗദി അറേബ്യ ഓയിലവ്‍-ഗ്യാസ് ശേഖരത്തിന്റെ കണക്ക് പുറത്ത് വിടുന്നത്. ഇത് പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ വര്‍ധനവുണ്ട് കരുതല്‍ ശേഖരത്തില്‍. അരാംകോയുടെ അഞ്ച് ശതമാനം ഓഹരി വിപണിയില്‍ വില്‍ക്കുന്നതിന് മുന്നോടിയായായണ് കണക്കുകള്‍ പുറത്ത് വിട്ടതും

Similar Posts