< Back
Saudi Arabia
സൗദി അറേബ്യയുടെ ഉപഗ്രഹം എസ്.ജി.എസ് - 1 ഭ്രമണപഥത്തില്‍ 
Saudi Arabia

സൗദി അറേബ്യയുടെ ഉപഗ്രഹം എസ്.ജി.എസ് - 1 ഭ്രമണപഥത്തില്‍ 

Web Desk
|
6 Feb 2019 11:49 PM IST

ഇന്ത്യന്‍ സാറ്റലൈറ്റും വിക്ഷേപിച്ചു

വാര്‍ത്താ വിനിമയ രംഗത്ത് മുന്നേറ്റം ലക്ഷ്യം വെച്ചുള്ള സൗദി അറേബ്യയുടെ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെ ഉപഗ്രഹത്തിനൊപ്പമാണ് സൗദിയുടേതും വിക്ഷേപിച്ചത്. ഇന്റര്‍നെറ്റ്, ടെലിവിഷന്‍ മേഖലയില്‍ ഉപഗ്രഹങ്ങള്‍ കുതിച്ചു ചാട്ടത്തിന് സഹായിക്കും.

ജി സാറ്റ് 31 ആയിരുന്നു ഇന്ത്യയുടെ ഉപഗ്രഹം, എസ്.ജി.എസ് - 1 സൗദിയുടേതും. രണ്ടും വഹിച്ചത്. യൂറോപ്യന്‍ വിക്ഷേപണ എജന്‍സിയായ ഏരിയന്‍സ്‌പേസിന്റെ ഏരിയന്‍ 5 റോക്കറ്റായിരുന്നു. തെക്കേ അമേരിക്കയുടെ വടക്കുകിഴക്കന്‍ തീരത്തു സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് ഗയാനയില്‍നിന്ന് ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ അഞ്ചിനായിരുന്നു വിക്ഷേപണം. 2,535 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ടെലിവിഷന്‍, ഡിജിറ്റല്‍ സാറ്റലൈറ്റ് വാര്‍ത്താശേഖരണം, വിസാറ്റ് നെറ്റ് വര്‍ക്ക്, ഡി.ടി.എച്ച്. ടെലിവിഷന്‍ സേവനം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ ഉപഗ്രഹം പ്രയോജനപ്പെടും. ഇന്ത്യയുടേയും സൗദിയുടേയും ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിയിട്ടുണ്ട്. കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയിലെ സംഘമാണ് ഉപഗ്രഹം തയ്യാറാക്കിയത്.

Similar Posts