
സൗദിയില്‍ നടപ്പിലാക്കിയ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനപിന്തുണ വര്‍ധിക്കുന്നു
|ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് അഴിമതി വിരുദ്ധ അതോറിറ്റിക്ക് രൂപം നല്‍കിയത്
സൗദിയില്‍ നടപ്പിലാക്കിയ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനപിന്തുണ വര്‍ധിക്കുന്നു. പുതുതായി നിലവില്‍ വന്ന കമ്മീഷനു മുമ്പില്‍ എത്തിയത് 15,000 പരാതികളാണ്. രാജ്യത്തെ അഴിമതി നിര്‍മാര്‍ജനം ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷമാണ് പുതിയ അതോറിറ്റിക്ക് രൂപം നല്‍കിയത്.
ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് അഴിമതി വിരുദ്ധ അതോറിറ്റിക്ക് രൂപം നല്‍കിയത്. പരാതികള്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം അഴിമതി ബോധവല്‍ക്കരണവും അതോറിറ്റിയുടെ പ്രധാന ചുമതലയാണ്. പരാതിപ്പെട്ടാല്‍ പരിഹാരമുണ്ടാകുമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
സ്ഥാപിതമായി ഒരു വര്‍ഷം പിന്നിടുമ്പോള്‍ 15,591 പരാതികളാണ് കമ്മീഷനു മുമ്പാകെ സമര്‍പ്പിക്കപ്പെട്ടത്. മുന്‍ വര്‍ഷം ഇത് 10,402 ആയിരുന്നു. 60 ശതമാനം പരാതികളിലും നടപടി സ്വീകരിച്ചു. ബാക്കിയുള്ളവയില്‍ അന്വേഷണം തുടുരുന്നു.
അതോറിറ്റിക്ക് കീഴിലെ മൊബൈല്‍ ആപ്പ് വഴിയും വബ്‌സൈറ്റ് വഴിയുമാണ് പരാതികളില്‍ ഭൂരിഭാഗവും, ബാക്കിയുള്ളവ നേരിട്ടും. കഴിഞ്ഞ മാസം കൈക്കൂലി വാങ്ങാനുള്ള ശ്രമത്തിനിടെ നിരവധി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രേഖപ്പെടുത്തിയിരുന്നു.