< Back
Saudi Arabia
സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍  ഉന്നതതല കമ്മറ്റി; പതിനേഴ് സര്‍ക്കാര്‍ വകുപ്പുകളെ ഉള്‍പ്പെടുത്തും
Saudi Arabia

സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നതതല കമ്മറ്റി; പതിനേഴ് സര്‍ക്കാര്‍ വകുപ്പുകളെ ഉള്‍പ്പെടുത്തും

Web Desk
|
24 Feb 2019 12:08 AM IST

സൗദിയില്‍ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നതതല കമ്മറ്റി രൂപീകരിക്കും. സാമ്പത്തിക വികസന സമിതിക്ക് കീഴില്‍ പതിനേഴ് സര്‍ക്കാര്‍ വകുപ്പുകളെ ഉള്‍പ്പെടുത്തിയായിരിക്കും കമ്മറ്റി. വിഷന്‍ രണ്ടായിരത്തി മുപ്പതിന്റെ ഭാഗമായി സ്വകാര്യമേഖലയുടെ വളര്‍ച്ചക്ക് വേണ്ടിയാണ് പുതിയ കമ്മറ്റി രൂപീകരണം

കിരീടാവകാശി മൂഹമ്മദ് ബിന്‍ സല്‍മാന്‍ അദ്ധ്യക്ഷനായ സാമ്പത്തിക വികസന സമിതിക്ക് കീഴിലാണ് ഉന്നതതല കമ്മറ്റി രൂപീകരിക്കുക. മന്ത്രിമാരുള്‍പ്പെടെ ഉന്നതതല പ്രധിനിധികള്‍ അംഗങ്ങളാകുന്ന കമ്മറ്റിയില്‍ പതിനേഴ് സര്‍ക്കാര്‍ വകുപ്പുകളെ ഉള്‍പ്പെടുത്തും. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പൊതുവായി നേരിടുന്ന പ്രശ്‌നങ്ങളേയും, വിവിധ മേഖലകളെ തരം തിരിച്ച് പ്രത്യേകമായും പഠനം നടത്തും. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാവശ്യമായ സഹായ സഹകരണങ്ങളെ കുറിച്ച് പഠിച്ച് ശുപാര്‍ശ തയ്യാറാക്കും. ഇതിനായുളള വിശകലന യോഗങ്ങളില്‍ ആവശ്യാനുസരണം വിദഗ്ധരെ ക്ഷണിക്കുകയും ആവശ്യമെങ്കില്‍ സബ്കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്യും. കമ്മറ്റി ആവശ്യപ്പെടുന്ന രേഖകളും വിവരങ്ങളും 24 മണിക്കൂറിനകം ബന്ധപ്പെട്ട വകുപ്പുകള്‍ കൈമാറണം. പുതിയ കമ്മറ്റിയുടെ രൂപീകരണം, സ്വകാര്യമേഖലക്ക് പുത്തനുണര്‍വ്വുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Tags :
Similar Posts