< Back
Saudi Arabia
പ്രിവിലേജ്ഡ് ഇഖാമ അവതരിപ്പിക്കാന്‍ സൗദി
Saudi Arabia

പ്രിവിലേജ്ഡ് ഇഖാമ അവതരിപ്പിക്കാന്‍ സൗദി

Web Desk
|
9 May 2019 2:01 AM IST

ഒരു വര്‍ഷത്തെ കാലാവധിയിലാണ് നിലവില്‍ ആഭ്യന്തര മന്ത്രാലയം ഇഖാമകള്‍ അനുവദിക്കുന്നത്

സൗദിയില്‍ വിദേശികളായ താമസക്കാര്‍ക്ക് ഇനി ഉയര്‍ന്ന ശ്രേണിയിലുള്ള രണ്ട് തരം താമസ രേഖകള്‍ അഥവാ ഇഖാമ അനുവദിക്കും. ഇതിന് ശൂറാ കൌണ്‍സില്‍ അംഗീകാരം നല്‍കി. നിക്ഷേപങ്ങള്‍ നടത്തുന്നവരടക്കം സൗദി സമ്പദ്ഘടനയെ പിന്തുണക്കുന്നവര്‍ക്കാകും ആദ്യ ഘട്ടത്തില്‍ പ്രവിലേജ്ഡ് ഇഖാമകള്‍ അനുവദിക്കുക.

സൗദിയില്‍ താമസിക്കുന്നവര്‍ക്ക് താമസരേഖ അഥവാ ഇഖാമ നിര്‍ബന്ധമാണ്. ഒരു വര്‍ഷത്തെ കാലാവധിയിലാണ് നിലവില്‍ ആഭ്യന്തര മന്ത്രാലയം ഇഖാമകള്‍ അനുവദിക്കുന്നത്. പ്രിവിലേജ്ഡ് ഗണത്തിലുള്ള പുതിയ താമസ രേഖക്ക് പ്രത്യേക ആനുകൂല്യങ്ങളുണ്ടാകും.

രണ്ട് തരത്തിലാകും ഈ താമസ രേഖ അഥവാ ഇഖാമ. ഒന്ന് താല്‍ക്കാലികമായി അനുവദിക്കുന്നവ. രണ്ട് ഇഷ്ടാനുസരണം ദീര്‍ഘിപ്പിക്കാവുന്നവ. ഇത് സ്വന്തമാക്കുന്നവര്‍ക്ക് കുടുംബത്തിനൊപ്പം ബന്ധുക്കളേയും സൗദിയിലേക്ക് കൊണ്ടു വരാം. റിയല്‍ എസ്റ്റേറ്റ് വസ്തുക്കളും, വാഹനങ്ങളും സ്വന്തം പേരിലാക്കാം.

വിദേശ നിക്ഷേപകരേയും ബിസിനസുകാരേയും രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് പദ്ധതി. ഉയര്‍ന്ന് ഇഖാമ ആര്‍ക്കൊക്കെ ലഭിക്കും എന്നതടക്കമുള്ള വിശദാംശങ്ങള്‍ വരും ദിനങ്ങളിലുണ്ടാകും.

Similar Posts