
മക്ക ഉച്ചകോടിയില്‍ ഖത്തര്‍ പ്രധാനമന്ത്രി; മഞ്ഞുരുക്കം സാധ്യമോ ?
|ഉപരോധം നിലവിൽ വന്നശേഷം ആദ്യമായാണ് പ്രധാനപ്പെട്ട ഖത്തർ പ്രതിനിധി സൗദിയിൽ എത്തുന്നത്
സുപ്രധാന ഉച്ചകോടി മക്കയില്‍ നടക്കുമ്പോള്‍ ഇറാന്‍ വിഷയത്തിനൊപ്പം ഖത്തര്‍ പ്രശ്ന പരിഹാരവും വീണ്ടും ചര്‍ച്ചയാവുകയാണ്. ഉച്ചകോടിക്കായി ഖത്തര്‍ പ്രധാനമന്ത്രി മക്കയിലെത്തിയിട്ടുണ്ട്. ഖത്തര്‍ അമീറിന് പകരമായാണ് പ്രധാനമന്ത്രി ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്. തുര്‍ക്കി പ്രസിഡന്റിന്റെ അസാന്നിധ്യവും മാധ്യമ ശ്രദ്ധ നേടി.
മൂന്ന് പേരുടെ അസാന്നിധ്യമാണ് ഉച്ചകോടിയില്‍ ശ്രദ്ധേയം. ഒന്ന് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയുടേതായിരുന്നു. രണ്ട് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഗാന്‍, മൂന്ന് ലബനോനിലെ ഹിസ്ബുള്ള അനുഭാവമുള്ള ‘ഫ്രീ പാട്രിയോടിക് മൂവിമെന്റ്’ പ്രസിഡന്റും രാജ്യത്തെ വിദേശകാര്യ മന്ത്രിയുമായ ജിബ്രാന്‍ ബാസിലിന്റേതും. മൂന്ന് പേരും ഉച്ചകോടിക്കെത്തില്ലെന്ന് വിവിധ വിദേശ മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ അറബിയ്യ റിപ്പോര്‍ട്ട് ചെയ്തു.
അമീറിന് പകരം ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽഥാനി ജി.സി.സി ഉച്ചകോടിയിൽ സംബന്ധിക്കാൻ മക്കയിലുണ്ട്. ഉപരോധം നിലവിൽ വന്നശേഷം ആദ്യമായാണ് പ്രധാനപ്പെട്ട ഖത്തർ പ്രതിനിധി സൗദിയിൽ എത്തുന്നത്. ഇതിനാല്‍ തന്നെ പ്രശ്ന പര്ഹാരമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ലോകം.
തുര്‍ക്കി വിദേശകാര്യ മന്ത്രിയും ഉച്ചകോടിക്കുണ്ട്. അതേ സമയം ഇറാന്‍ വിഷയം ചര്‍ച്ച ചെയ്യുന്ന പ്രധാന ഉച്ചകോടികളില്‍ ഖത്തര്‍ അമീറിന്റേയും, തുര്‍ക്കി പ്രസിഡന്റിന്റേയും അസാന്നിധ്യത്തിന് വിവിധ വ്യാഖ്യാനം നല്‍കുന്നുണ്ട് വിദേശ മാധ്യമങ്ങള്‍.