Saudi Arabia

Saudi Arabia
ഫലസ്തീനികളുടെ വീടുകള്‍ തകര്‍ത്ത ഇസ്രായേല്‍ നടപടിയെ അപലപിച്ച് സൗദി
|23 July 2019 11:28 PM IST
ഫലസ്തീന്‍ സ്വദേശികളുടെ താമസക്കെട്ടിടങ്ങള്‍ തകര്‍ത്തു കളഞ്ഞ ഇസ്രയേല്‍ നടപടിയെ സൗദി മന്ത്രിസഭ അപലപിച്ചു. സയണിസ്റ്റ് നീക്കം അംഗീകരിക്കാനാകില്ല. സ്വന്തം നാട്ടില്‍ നിലനില്‍പിനായുള്ള ഫലസ്തീന്‍ ജനതക്കൊപ്പമാണ് സൗദി അറേബ്യ. ഇസ്രയേലിന്റെ നീക്കം മേഖലയില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്നും മന്ത്രിസഭ ചൂണ്ടിക്കാട്ടി.