< Back
Saudi Arabia
വാഹനങ്ങളില്‍ വിദേശ നമ്പര്‍ പ്ലേറ്റുകളുപയോഗിക്കുന്നവര്‍ക്ക്  പിഴയുമായി സൗദി
Saudi Arabia

വാഹനങ്ങളില്‍ വിദേശ നമ്പര്‍ പ്ലേറ്റുകളുപയോഗിക്കുന്നവര്‍ക്ക് പിഴയുമായി സൗദി

Suhail
|
20 Oct 2019 5:25 AM IST

പലരും താല്‍ക്കാലിക നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാതെയാണ് വാഹനം നിരത്തിലിറക്കാറുള്ളത്

സൗദിയില്‍ വാഹനങ്ങളില്‍ വിദേശ നമ്പര്‍ പ്ലേറ്റുകളുപയോഗിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു. പുതിയ നിയമം നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

വിദേശ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സൗദിയില്‍ പ്രവേശിക്കുമ്പോള്‍, സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത താല്‍ക്കാലിക നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചവര്‍ പോലും നമ്പര്‍ പ്ലേറ്റുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വിമുഖത കാണിക്കാറുണ്ട്.

പലരും താല്‍ക്കാലിക നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാതെയാണ് വാഹനം നിരത്തിലിറക്കാറുള്ളത്. ഇത് ഗതാഗത നിയമലംഘനം കണ്ടെത്തുന്നതിലും രേഖപ്പെടെുത്തുന്നതിലും പ്രയാസം സൃഷിട്ടിക്കും. ഗതാഗത നിയമലംഘനങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനും പലരും ഈ മാര്‍ഗ്ഗം സ്വീകരിക്കാറുണ്ട്. ഇത്തരകാര്‍ക്ക് അടുത്ത മാസം മുതല്‍ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു.

വാഹനങ്ങളുടെ പേരില്‍ ഗതാഗത നിയമലംഘനത്തിന് കേസെടുക്കും. ഇത്തരം നിയമലംഘനങ്ങള്‍ക്കുള്ള പിഴ വാഹനമുടമയില്‍ നിന്നോ, ഡ്രൈവര്‍മാരില്‍നിന്നോ രാജ്യം വിടുന്നതിന് മുമ്പായി ഈടാക്കുമെന്നും ട്രാഫിക് ഡയരക്ടറേറ്റ് വ്യക്തമാക്കി.

Similar Posts