< Back
Saudi Arabia
സല്‍മാന്‍ രാജാവിന്‍റെ ശസ്ത്രക്രിയ വിജയകരം; ആശുപത്രിയില്‍ തുടരും
Saudi Arabia

സല്‍മാന്‍ രാജാവിന്‍റെ ശസ്ത്രക്രിയ വിജയകരം; ആശുപത്രിയില്‍ തുടരും

VM Afthabu Rahman
|
23 July 2020 6:18 PM IST

സൌദി റോയല്‍ കോര്‍ട്ടാണ് വിവരങ്ങള്‍ അറിയിച്ചത്

സൗദി അറേബ്യയുടെ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ശസ്ത്രക്രിയ വിജയകമായി പൂര്‍ത്തിയാക്കി. പിത്ത സഞ്ചിയിലെ അണുബാധയെ തുടര്‍ന്നാണ് സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. റിയാദിലെ കിങ് ഫൈസല്‍ ആശുപത്രിയില്‍ അദ്ദേഹം സുഖം പ്രാപിച്ച് വരികയാണ്.

ഈ മാസം 20നാണ് പിത്താശയത്തിലെ പഴുപ്പിനെ തുടര്‍ന്ന് സൌദി ഭരണാധികാരിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പഴുപ്പിനെ തുടര്‍ന്ന് പിത്താശയം നീക്കം ചെയ്തു. ചികിത്സയുടെ ഭാഗമായി അദ്ദേഹം ആശുപത്രിയില്‍ തുടരും. സല്‍മാന്‍ രാജാവിനെ ആശുപത്രിയിലേക്ക് മാറ്റിയതോടെ അദ്ദേഹവുമായി നേരത്തെ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചകള്‍ മാറ്റിയിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലും അദ്ദേഹം അധ്യക്ഷത വഹിച്ചിരുന്നു. ആശുപത്രിയില്‍ ഒരുക്കിയ ഓഫീസില്‍ നിന്നായിരുന്നു ഇത്. യോഗത്തില്‍ ഹജ് ഒരുക്കങ്ങളും കോവിഡ് പശ്ചാത്തവും മന്ത്രിസഭാ യോഗം വിലയിരുത്തി. വിവിധ രാഷ്ട്ര തലവന്മാര്‍ അദ്ദേഹത്തിന് ആരോഗ്യ സൌഖ്യം നേര്‍ന്നിട്ടുണ്ട്.

Similar Posts