< Back
Saudi Arabia
റമദാനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സൗദി
Saudi Arabia

റമദാനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സൗദി

Web Desk
|
7 April 2021 7:39 AM IST

വിശുദ്ധ റമദാനിൽ ഇരു ഹറം പള്ളികളും സന്ദര്‍ശിക്കാന്‍ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം അനുമതി

സൗദിയിൽ കോവിഡ് കേസുകൾ വർധിച്ചതോടെ റമദാനിൽ നിയന്ത്രണങ്ങൾ കൂടുൽ ശക്തമാക്കി. ഉംറ തീർഥാടനത്തിനും ഹറമുകൾ സന്ദർശിക്കുന്നതിനും കോവിഡ് വാക്‌സിൻ നിർബന്ധമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. റമദാനിൽ രാജ്യത്തെ പള്ളികളിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഇസ്‍ലാമികകാര്യ മന്ത്രാലയവും അറിയിച്ചു.

റമദാനിൽ രോഗ വ്യാപനം വർധിക്കാനിടയുള്ളതിനാൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുകയാണ് അധികൃതർ. വിശുദ്ധ റമദാനിൽ മക്കയിലെ ഹറം പള്ളിയിൽ നമസ്‌കരിക്കുന്നതിനും, ഉംറ ചെയ്യുന്നതിനും കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ അനുമതി നൽകൂ. മദീനയിലെ മസ്ജിദു നബവി സന്ദർശിക്കുന്നതിനും വാക്‌സിൻ നിർബന്ധമാക്കി.

വാക്‌സിന്റെ ആദ്യ ഡോസ് മാത്രം സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയവർക്കും അനുമതിപത്രം ലഭിക്കും. കൂടാതെ ആറ് മാസത്തിനിടെ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്ക് വാക്‌സിനെടുക്കാതെ തന്നെ ഹറമുകളിൽ പ്രവേശിക്കുന്നതിനും കർമ്മങ്ങൾ ചെയ്യുന്നതിനും അനുവാദമുണ്ട്. ഇഅ്തമർനാ ആപ്പ് വഴി അനുമതി പത്രം നേടിയവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

പെർമിറ്റുകളുടെ ആധികാരികതയും, വാക്‌സിനേഷൻ സ്റ്റാറ്റസും ഇഅ്തമർനാ, തവക്കൽനാ ആപ്പുകളിലുടെയാണ് അധികൃതർ പരിശോധിക്കുക. കൂടുതൽ തീർത്ഥാടകർക്ക് ഉംറ ചെയ്യാൻ അവസരം നൽകുമെന്ന് ഇരു ഹറം കാര്യാലയം മേധാവി അറിയിച്ചു.

രോഗ വ്യാപനത്തിന് സാധ്യതയുള്ളതിനാൽ പള്ളികളിൽ ഇഫ്താറും, സുഹൂറും, ഇഅ്തിക്കാഫും അനുവദിക്കില്ല. എന്നാൽ തറാവീഹ്, ഖിയാമുല്ലൈൽ തുടങ്ങിയ നമസ്‌ക്കാരങ്ങളുടെ കാര്യങ്ങളുൾപ്പെടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറി

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts