< Back
Saudi Arabia
രാജ്യദ്രോഹം: സൗദിയിൽ മൂന്ന് സൈനികരെ വധശിക്ഷക്ക് വിധേയമാക്കി
Saudi Arabia

രാജ്യദ്രോഹം: സൗദിയിൽ മൂന്ന് സൈനികരെ വധശിക്ഷക്ക് വിധേയമാക്കി

Web Desk
|
11 April 2021 7:35 AM IST

പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരായ മൂന്ന് പേരാണ് വധശിക്ഷക്ക് വിധേയരായത്

രാജ്യദ്രോഹക്കേസിൽ പിടിയിലായ മൂന്ന് സൈനികരെ സൗദി വധശിക്ഷക്ക് വിധേയമാക്കി. പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരായ മൂന്ന് പേരാണ് വധശിക്ഷക്ക് വിധേയരായത്.

രാജ്യദ്രോഹ കേസില്‍ വിചാരണ പൂര്‍ത്തിയാക്കി കീഴ് കോടതി മുതല്‍ സുപ്രിം കോടതി വരെ വധശിക്ഷ വിധിച്ച മൂന്ന് പേരുടെ ശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പിലാക്കിയത്. പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരായ മുഹമ്മദ് ബിന്‍ അലി യഹ്യയ അഖാം, ശാഹിര്‍ ബിന്‍ ഈസാ ബിന്‍ ഖാസിം ഹഖവി, ഹമൂദ് ബിന്‍ ഇബ്രാഹീം ബിന്‍ അലി ഹാസിമി എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്.

രാജ്യ സുരക്ഷക്കും സൈനിക താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായി ശത്രുക്കളെ സഹായിച്ചതായി ഇവര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് പ്രത്യകേ കോടതിയാണ് ആദ്യമായി വധശിക്ഷ വിധിച്ചത്. ശേഷം മേല്‍ കോടതികള്‍ ഇത് ശരിവെക്കുകയും ഭരണാധികാരി സല്‍മാന്‍ രാജാവ് കൂടി ശിക്ഷ നടപ്പിലാക്കാന്‍ അനുമതി നല്‍കിയതോടെയാണ് ശിക്ഷ നടപ്പിലായത്. ദക്ഷിണ മേഖലാ സൈനിക ആസ്ഥാനത്ത് വെച്ചാണ് മൂവരുടെയും വധശിക്ഷ നടപ്പിലാക്കിയത്.

Similar Posts